ന്യൂദല്‍ഹി: ആരെങ്കിലും ജയിക്കുകയോ തോല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് യെച്ചൂരി. ബിജെപിയെ മുഖ്യ ശത്രുവായി കാണണമെന്ന നിലപാട് അംഗീകരിച്ചിട്ടുണ്ട്. എങ്ങനെ നേരിടാമെന്നത് സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് തീരുമാനിക്കേണ്ടത്. ഇപ്പോള്‍ അംഗീകരിക്കപ്പെട്ടത് രാഷ്‌ട്രീയ ലൈനിന്റെ കരട് രേഖയാണ്.
പാര്‍ട്ടി കോണ്‍ഗ്രസ്സാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. തനിക്കെതിരെ പടയൊരുക്കം നടത്തിയ കേരള ഘടകത്തെ പരോക്ഷമായി അദ്ദേഹം വിമര്‍ശിച്ചു. സാക്ഷരതയില്‍ ത്രിപുര കേരളത്തെ കടത്തിവെട്ടിയെന്നും രാജ്യത്ത് മികച്ച ഭരണം ത്രിപുരയിലാണെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. കാരാട്ടിന്റെ രേഖ ഭേദഗതികളോടെയാണ് അംഗീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















