Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ പരിശീലനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2018, 02:30 am IST
inEducation

അക്കാഡമിക് മികവുള്ള സമര്‍ത്ഥരായ ഫസ്റ്റ്ക്ലാസ് എന്‍ജിനീയറിംഗ് ബിരുദധാരികള്‍ക്കും സയന്‍സ് പോസ്റ്റ് ഗ്രാഡുവേറ്റുകള്‍ക്കും ഭാരതസര്‍ക്കാരിന്റെ ആണവോര്‍ജ വകുപ്പിന് കീഴില്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) ട്രെയിനിംഗ് സ്‌കൂളുകളില്‍ OCES-2018, DGFS-2018 സ്‌കീമുകളില്‍ പരിശീലനം നേടാം. തുടര്‍ന്ന് സയന്റിഫിക് ഓഫീസറായി ജോലിയില്‍ പ്രവേശിക്കാം. മാത്രമല്ല എംടെക്/എംഫില്‍/പിഎച്ച്ഡി പ്രോഗ്രാമുകളില്‍ ഉപരിപഠനത്തിനും അവസരമുണ്ട്.

 OCES-2018 സ്‌കീമില്‍ ഒരു വര്‍ഷമാണ് പരിശീലനം. ബാര്‍ക്കിന്റെ മുംബൈ കേന്ദ്രത്തിലും ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച് കല്‍പ്പാക്കം, രാജാ രാമണ്ണ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി ഇന്‍ഡോര്‍, അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് േഫാര്‍ എക്‌സ്‌പ്ലൊറേഷന്‍ ആന്റ് റിസര്‍ച്ച്  ഹൈദ്രാബാദ്, ന്യൂക്ലിയര്‍ ഫ്യൂവല്‍ കോംപ്ലക്‌സ് ഹൈദ്രാബാദ് എന്നിവിടങ്ങളിലായി ട്രെയിനി സയന്റിഫിക് ഓഫീസറായിട്ടാണ് പരിശീലനം. പ്രതിമാസം 35000 രൂപ സ്‌റ്റൈപ്പന്റും 10,000 രൂപ ബുക്ക് അലവന്‍സും ലഭിക്കും.

DGFS-2018 സ്‌കീമിലേക്ക് ഐഐടി ബോംബെ, ദല്‍ഹി, ഗുവഹട്ടി, കാണ്‍പൂര്‍, ഖരാഗ്പൂര്‍, മദ്രാസ്, റൂര്‍ക്കി, വാരണാസി, എന്‍ഐടി റൂര്‍ഖേല, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി മുംബൈ എന്നിവിടങ്ങളില്‍ MTech/M.Chem.Engg കോഴ്‌സുകളില്‍ 2018 ല്‍ അഡ്മിഷന്‍ നേടിയവരെയാണ് പരിഗണിക്കുന്നത്. ഇവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ഡിഎഇ ഗ്രാഡുവേറ്റ് ഫെലോഷിപ്പ് ലഭിക്കും. പഠനകാലത്തെ ട്യൂഷന്‍ ഫീസ് തിരികെ ലഭിക്കും. ഇതിനുപുറമെ പ്രതിമാസം 35,000 രൂപ സ്‌റ്റൈപ്പന്റും 25,000 രൂപ കണ്ടിജന്‍സി ഗ്രാന്റും 10,000 രൂപ ബുക്ക് അലവന്‍സും ലഭിക്കുന്നതാണ്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവരെ സയന്റിഫിക് ഓഫീസറായി നിയമിക്കും.

ഈ രണ്ട് സീറ്റുകളിലേക്കുമുള്ള സെലക്ഷന്‍ പൊതുവായിട്ടുള്ളതാണ്.

എന്‍ജിനീയറിംഗ് ഡിസിപ്ലിനിലേക്ക് 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക്/പഞ്ചവത്‌സര ഇന്റിഗ്രേറ്റഡ് എംടെക് നേടിയിരിക്കണം. മെക്കാനിക്കല്‍, കെമിക്കല്‍, മെറ്റലര്‍ജിക്കല്‍, മെറ്റീരിയല്‍സ്, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്, ന്യൂക്ലിയര്‍ എന്‍ജിനീയറിംഗ്/ടെക്‌നോളജി, ന്യൂക്ലിയര്‍ സയന്‍സ് ആന്റ് ടെക്‌നോളജി ബ്രാഞ്ചുകാരെയാണ് ആവശ്യം.

സയന്‍സ് ഡിസിപ്ലിനുകളിലേക്ക് എംഎസ്‌സി ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, കെമിസ്ട്രി, ബയോ സയന്‍സസ്, ജിയോഫിസിക്‌സ്, അപ്ലൈഡ് ജിയോഫിസിക്‌സ് അല്ലെങ്കില്‍ എംഎസ്‌സി/എംടെക് ജിയോളജി, അപ്ലൈഡ് ജിയോളജി, അപ്ലൈഡ് ജിയോ കെമിസ്ട്രി, പഞ്ചവത്‌സര ഇന്റിഗ്രേറ്റഡ് എംടെക് ജിയോളജിക്കല്‍ ടെക്‌നോളജി, ജിയോഫിസിക്കല്‍ ടെക്‌നോളജി അല്ലെങ്കില്‍ ബിഇ/ബിടെക് എന്‍ജിനീയറിംഗ് ഫിസിക്‌സ്, ഫുഡ് ടെക്‌നോളജി യോഗ്യത (60 % മാര്‍ക്കില്‍ കുറയരുത്) നേടിയിട്ടുള്ളവരെയാണ് പരിഗണിക്കുന്നത്.

അപേക്ഷാര്‍ത്ഥി ബന്ധപ്പെട്ട ഡിസിപ്ലിനില്‍ GATE- 2017 അല്ലെങ്കില്‍ 2018 ലെ സ്‌കോര്‍ നേടിയിരിക്കണം. അല്ലെങ്കില്‍ 2018 മാര്‍ച്ചില്‍ നടത്തുന്ന ഓണ്‍ലൈന്‍ ടെസ്റ്റില്‍ യോഗ്യത നേടണം. തുടര്‍ന്ന് മേയ്/ജൂണ്‍ മാസത്തില്‍ ഹൈദ്രാബാദ്, മുംബൈ കേന്ദ്രങ്ങളില്‍ അഭിമുഖവും വൈദ്യപരിശോധനയും നടത്തിയാണ് അന്തിമ തെരഞ്ഞെടുപ്പ്.

ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും ഇന്‍ഫര്‍മേഷന്‍ ബ്രോഷറിനും അപ്‌ഡേറ്റുകള്‍ക്കും www.barconlineexam.in- ല്‍ ബന്ധപ്പെടേണ്ടതാണ്. ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 4 വരെ സ്വീകരിക്കും. ഏഅഠഋ 2018 സ്‌കോര്‍ ഏപ്രില്‍ രണ്ടിനകം അപ്‌ലോഡ് ചെയ്യണം.

വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവരെ 56100 രൂപ അടിസ്ഥാന ശമ്പളത്തില്‍ സയന്റിഫിക് ഓഫീസറായി നിയമിക്കും. തുടക്കത്തില്‍ ഏകദേശം 84,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. നിരവധി മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.barconlineexam.in- കാണുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Thiruvananthapuram

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു
Kerala

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

Kerala

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Kerala

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.