Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്ഷ്യ വിഷബാധ: 127 വിദ്യാര്‍ത്ഥികളെ എസ്എടിയില്‍ പ്രവേശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2018, 11:34 am IST
in Kerala

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയേറ്റ നിലയില്‍ തോന്നയ്‌ക്കല്‍ എല്‍.പി. സ്‌കൂളിലെ 127 വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ കോളേജ് എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പീഡിയാട്രിക് അത്യാഹിത വിഭാഗത്തില്‍ രാത്രി രണ്ടര വരേയും ഇടയ്‌ക്കിടയ്‌ക്ക് വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നുകൊണ്ടിരുന്നു. അതുകഴിഞ്ഞ് രാവിലേയും കുട്ടികളെ കൊണ്ടു വന്നു. 

ആരുടേയും നില ഗുരുതരമല്ലെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ അറിയിച്ചു. ചിലര്‍ക്ക് കടുത്ത പനിയും വയറിളക്കവും ഉണ്ടായിരുന്നു. ആര്‍ക്കെങ്കിലും തീവ്ര പരിചരണം ആവശ്യമായി വന്നാല്‍ ഉപയോഗിക്കാനായി വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഐ.സി.യു. സജ്ജമാക്കിയിരുന്നെങ്കിലും ആര്‍ക്കും അത് വേണ്ടി വന്നിട്ടില്ല. ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും പനിയും വയറുവേദനയുമാണുണ്ടായിരുന്നത്. ചിലര്‍ക്ക് ഛര്‍ദിലും വയറിളക്കവുമുണ്ട്.  ഡ്യൂട്ടി കഴിഞ്ഞു പോയ പല ജീവനക്കാരും തിരികെ വന്നി കുട്ടികളെ ചികിത്സിക്കാന്‍ സഹായിച്ചു. ഇവരില്‍ കൂടുതല്‍ പേര്‍ക്കും വലിയ പ്രശ്‌നമില്ലയെങ്കിലും ആരോഗ്യ നില വിലയിരുത്തിയ ശേഷമായിരിക്കും ഡിസ്ചാര്‍ജ് ചെയ്യുക. 

ബുധനാഴ്ച കഴിച്ച ഭക്ഷണമാണ് പ്രശ്‌നമായതെന്നാണ് കൂടെ വന്നവര്‍ പറയുന്നത്. ചെറിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ തൊട്ടടുത്തുള്ള ആശുപത്രികളില്‍ ഈ കുട്ടികളെ കൊണ്ടു പോയിരുന്നു. എന്നാല്‍ പിന്നീടാണ് ചിലരെ എസ്എടിയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് ഈ വാര്‍ത്തയറിഞ്ഞാണ് പലരും ഒറ്റയ്‌ക്കും കൂട്ടായും ചികിത്സ തേടിയെത്തിയതെന്നും അവര്‍ പറയുന്നു. 

വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ഏതില്‍ നിന്നാണ് ഏറ്റതെന്നറിയാന്‍ സാമ്പിളുകള്‍ എടുത്ത് മൈക്രോബയോളജി ലാബില്‍ അയച്ചിട്ടുണ്ട്. ഫുഡ് സേഫ്റ്റി അധികൃതരും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കളക്ടറുടെ നിര്‍ദേശ പ്രകാരം തഹല്‍സീദാറും എത്തിയിരുന്നു.

കുട്ടികള്‍ക്ക് ആശുപത്രിയില്‍ എല്ലാവിധ വിദഗ്ധ ചികിത്സയും ലഭ്യമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാവിധ ചികിത്സകളും പരിശോധനകളും മരുന്നും സൗജന്യമായി നല്‍കി. കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി അധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജിവനക്കാരെ നിയമിച്ചു. നഴ്‌സിംഗ് കോളേജില്‍ നിന്നും അധികം നഴ്‌സുമാരെ വിളിച്ചു വരുത്തി. വിദ്യാര്‍ത്ഥികളെ പ്രത്യേകം പരിചരിക്കാനായി രണ്ട് വാര്‍ഡുകള്‍ തുറന്നു. മരുന്ന് ലഭ്യത ഉറപ്പുവരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

Kerala

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

1990 സപ്തംബറില്‍ എബിവിപി നടത്തിയ കശ്മീര്‍ ചലോ മാര്‍ച്ച് ഉധംപൂരില്‍ വച്ച് പോലീസ് തടയുന്നു (ഇന്‍സൈറ്റില്‍ ഫയല്‍ ചിത്രം)
Main Article

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

Editorial

വയനാട് ഇനിയും ദുരന്തഭൂമിയാവരുത്

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

സ്‌കൂളില്‍ ഗായത്രി മന്ത്രം; എതിരായ ഹര്‍ജി തള്ളി, ധാര്‍മിക പാഠങ്ങള്‍ വിലക്കേണ്ടതില്ല

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.