Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

എൻഗിഡി എറിഞ്ഞിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2018, 02:45 am IST
in Cricket

സെഞ്ചൂറിയന്‍: സ്പിന്‍ പിച്ചൊരുക്കി സ്വന്തം മണ്ണില്‍ വമ്പുകാട്ടുന്ന ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നഷ്ടം. പേസ് ബൗളിങിനെ അകമഴിഞ്ഞ് സഹായിച്ച രണ്ടാം ടെസ്റ്റില്‍ 135 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി. രണ്ടാം ഇന്നിങ്‌സില്‍ ജയിക്കാന്‍ 287 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയെ 151 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ എറിഞ്ഞിടുകയായിരുന്നു. തുടര്‍ച്ചയായ ഒമ്പത് പരമ്പര വിജയങ്ങള്‍ക്കുശേഷമാണ് ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര പരാജയപ്പെടുന്നത്.

സ്‌കോര്‍ ചുരുക്കത്തില്‍: ദക്ഷിണാഫ്രിക്ക 335, 258, ഇന്ത്യ 307, 151

സ്‌റ്റെയിന് പകരം ടീമിലെത്തിയ അരങ്ങേറ്റക്കാരന്‍ പേസ് ബൗളര്‍ എന്‍ഗിഡിയാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. രണ്ടാം ഇന്നിങ്‌സില്‍ 12.2 ഓവറില്‍ 39 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകളാണ് എന്‍ഗിഡി വീഴ്‌ത്തിയത്. ആദ്യ ഇന്നിങ്‌സിലും എന്‍ഗിഡി ഒരു വിക്കറ്റ് വീഴ്‌ത്തിയിരുന്നു. കളിയിലെ താരവും എന്‍ഗിഡി തന്നെ. റബാദ മൂന്ന് വിക്കറ്റും വീഴ്‌ത്തി.

35ന് മൂന്ന് എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യന്‍ നിരയില്‍ 47 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 28 റണ്‍ നേടിയ മുഹമ്മദ് ഷമിയുമൊഴിച്ച് ഒരാളും മികച്ച ബാറ്റിങ് പുറത്തെടുത്തില്ല. 11 റണ്‍സുമായി ബാറ്റിങ് തുടര്‍ന്ന ചേതേശ്വര്‍ പൂജാരയാണ് ഇന്നലെ ആദ്യം മടങ്ങിയത്. തലേന്നത്തെ സ്‌കോറിനോട് എട്ട് റണ്‍ കൂട്ടിച്ചേര്‍ത്ത് 19 റണ്‍സെടുത്ത പൂജാര റണ്ണൗട്ടാവുകയായിരുന്നു. ഇതോടെ നാണക്കേടിന്റെ ഒരു റെക്കോഡും പൂജാരക്ക് സ്വന്തമായി. ഒരു ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും റണ്ണൗട്ടാവുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന നാണക്കേടാണ് പൂജാര സ്വന്തം പേരിലാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഇത് 25-ാം തവണയാണ് ഒരു ബാറ്റ്‌സ്മാന്‍ രണ്ടിന്നിങ്‌സിലും റണ്ണൗട്ടാവുന്നത്. 2000ത്തിനുശേഷം ആദ്യമായിട്ടും. അധികം കഴിയും മുന്നേ പാര്‍ത്ഥിവ് പട്ടേലും മടങ്ങി. 19 റണ്‍സെടുത്ത പാര്‍ത്ഥിവിനെ റബാദയുടെ പന്തില്‍ ഉജ്വലമായ ക്യാച്ചിലൂടെ മോണി മോര്‍ക്കല്‍ മടക്കിയതോടെ കളി തീരുമാനമായി. സ്‌കോര്‍ 5ന് 65. തൊട്ടുപിന്നാലെ അനാവശ്യഷോട്ടിന് ശ്രമിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയും (6) പുറത്ത്. എന്‍ഗിഡിയുടെ പന്തില്‍ ഡികോക്കിന് ക്യാച്ച്. 6ന് 83. സ്‌കോര്‍. അധികം കഴിഞ്ഞില്ല മൂന്ന് റണ്ണെടുത്ത അശ്വിനെയും എന്‍ഗിഡി മടക്കിയതോടെ ഇന്ത്യ 7ന് 87 എന്ന നിലയില്‍. അതിനുശേഷമാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുണ്ടായത്. രോഹിത് ശര്‍മ്മയും മുഹമ്മദ് ഷാമിയും ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ 141ലെത്തി. ഇതേ സ്‌കോറില്‍ വച്ച് 47 റണ്ണെടുത്ത രോഹിത്തിനെ റബാദയുടെ പന്തില്‍ ഡിവില്ലിയേഴ്‌സ് പിടികൂടി. പിന്നീട് ചടങ്ങുതീര്‍ക്കല്‍ മാത്രമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കുണ്ടായിരുന്നത്.  28 റണ്‍സെടുത്ത ഷാമിയെയും രണ്ട് റണ്ണെടുത്ത ബുംറയെയും എന്‍ഗിഡി മടക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് 151ന് അവസാനിച്ചു. നാല് റണ്ണുമായി ഇഷാന്ത് ശര്‍മ്മ പുറത്താകാതെ നിന്നു.

പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി 24 മുതല്‍ 28 വരെ ജോഹാന്നസ്ബര്‍ഗില്‍ നടക്കും.

സ്‌കോര്‍ബോര്‍ഡ് 

ദക്ഷിണാഫ്രിക്ക 335, 258, ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ് 307

ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സ്: മുരളി വിജയ് ബി റബാദ 9, കെ.എല്‍. രാഹുല്‍ സി മഹാരാജ് ബി എന്‍ഗിഡി 4, ചേതേശ്വര്‍ പൂജാര റണ്ണൗട്ട് 19, വിരാട് കോഹ്‌ലി എല്‍ബിഡബ്ല്യു ബി എന്‍ഗിഡി 5, പാര്‍ത്ഥിവ് പട്ടേല്‍ സി മോര്‍ക്കല്‍ ബി റബാദ 19, രോഹിത് ശര്‍മ്മ സി ഡിവില്ലിയേഴ്‌സ് ബി റബാദ 47, ഹാര്‍ദിക് പാണ്ഡ്യ സി ഡി കോക്ക് ബി എന്‍ഗിഡി 6, ആര്‍. അശ്വിന്‍ സി ഡികോക്ക് ബി എന്‍ഗിഡി 3, മുഹമ്മദ് ഷാമി സി മോര്‍ക്കല്‍ ബി എന്‍ഗിഡി 28, ഇഷാന്ത് ശര്‍മ്മ നോട്ടൗട്ട് 4, ജസ്പ്രീത് ബുംറ സി ഫിലാന്‍ഡര്‍ ബി എന്‍ഗിഡി 2, എക്‌സ്ട്രാസ് 5, ആകെ 151ന് എല്ലാവരും പുറത്ത്.

വിക്കറ്റ് വീഴ്ച: 1-11, 2-16, 3-26, 4-49, 5-65, 6-83, 7-87, 8-141, 9-145, 10-151.

ബൗളിങ്: ഫിലാന്‍ഡര്‍ 10-3-25-0, റബാദ 14-3-47-4, എന്‍ഗിഡി 12.2-3-39-6, മോര്‍ക്കല്‍ 8-3-10-0, മഹാരാജ് 6-1-26-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

Kerala

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

Kerala

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

പുതിയ വാര്‍ത്തകള്‍

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

കേരളത്തിലെ നാല് ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിൽ വികസിപ്പിക്കും, കാവുകളും കുളങ്ങളും നവീകരിക്കാൻ 5 കോടി

തുറമുഖ വികസനം; സർക്കാർ ആസ്തികൾ സ്വകാര്യമേഖലയ്‌ക്ക്, പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.