Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാടു മൂടി കാഞ്ഞിരപ്പള്ളി മിനി ബൈപാസ് മാലിന്യ നിക്ഷേപ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2018, 02:00 am IST
in Kottayam

കാഞ്ഞിരപ്പള്ളി: മാലിന്യ സംസ്‌ക്കരണത്തിന് സംവിധാനമില്ലാതെ വന്നതോടെ കാഞ്ഞിരപ്പള്ളി നഗരത്തില്‍ എവിടെ നോക്കിയാലും മാലിന്യം കാണാം. ഉറവിടത്തില്‍ തന്നെ മാലിന്യ സംസ്‌കരണം നടത്തണം, കടകളില്‍ നിന്ന് മാലിന്യം പുറത്തേക്ക് എറിയരുത്, മാലിന്യം പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും, എന്നിങ്ങനെ പഞ്ചായത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നിരവധിയാണ്. ഇവയൊക്കെ കടലാസിലൊതുക്കി നഗരഹൃദയത്തില്‍, അധികൃതരുടെ കണ്‍മുന്‍പില്‍ മാലിന്യം കുന്നു കൂടുന്നു. 

നിര്‍മാണം പാതിവഴിയില്‍ നിലച്ച കാഞ്ഞിരപ്പള്ളി മിനി ബൈപാസ് കാടു മൂടിയതോടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി. നഗരത്തിലെ മാലിന്യങ്ങളില്‍ ഭൂരിഭാഗവും വന്നെത്തുന്നതു ചിറ്റാര്‍ പുഴയിലും പുഴയോരത്തെ കാടുപിടിച്ച ബൈപാസിലുമാണ്. ഒരു കോടി ഇരുപതു ലക്ഷം രൂപ ചെലവഴിച്ച ബൈപാസാണു കാടുപിടിച്ചും മാലിന്യങ്ങള്‍ നിറഞ്ഞും നശിക്കുന്നത്. ചിറ്റാര്‍ പുഴയുടെ ഒരുവശവും പുഴയോടു ചേര്‍ന്നുള്ള പുറമ്പോക്കും കെട്ടിയെടുത്താണു മിനി ബൈപാസ് നിര്‍മാണം ആരംഭിച്ചത്. പദ്ധതിക്കു പൂര്‍ണമായ രൂപരേഖ ഇല്ലാത്തതാണു പദ്ധതി പാതിവഴിയില്‍ നിലയ്‌ക്കാന്‍ കാരണം. പേട്ടക്കവലയില്‍നിന്നാരംഭിച്ച് ചിറ്റാര്‍ പുഴയോരത്തുകൂടി ടൗണ്‍ ഹാളിനു സമീപത്തു കുരിശുങ്കല്‍ ജംക്ഷനില്‍ മണിമല റോഡില്‍ എത്തുന്നതാണു പദ്ധതി. ആറു മീറ്റര്‍ വീതിയില്‍ 800 മീറ്ററോളം ദൂരമാണു പദ്ധതിയില്‍ റോഡിനുള്ളത്. എന്നാല്‍ നടുഭാഗത്തുനിന്ന് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇരുവശങ്ങളില്‍ എവിടെയും എത്തിയിട്ടില്ല. ബൈപാസിന്റെ ഇരുവശവും ദേശീയപാതയില്‍ പ്രവേശിക്കണമെങ്കില്‍ ഇനിയും കടമ്പകളേറെയാണു കടക്കാനുള്ളത്. പേട്ടക്കവലയില്‍ ദേശീയപാതയില്‍ പ്രവേശിക്കണമെങ്കില്‍ പഞ്ചായത്ത് വക കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിച്ചുമാറ്റണം.

മണിമല റോഡില്‍ പ്രവേശിക്കണമെങ്കില്‍ ചിറ്റാര്‍ പുഴയ്‌ക്കു കുറുകെ പാലം നിര്‍മിക്കണം. മിനി ബൈപാസ് യാഥാര്‍ത്ഥ്യമായാല്‍ ഇതുവഴി ഒരു വശത്തേക്കു ചെറുവാഹനങ്ങള്‍ കടത്തിവിടാനാകും. യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ആരംഭിച്ച മിനി ബൈപാസിന്റെ നിര്‍മാണത്തില്‍ അഴിമതി ആരോപിച്ച് എല്‍ഡിഎഫ് ഭരണസമിതി നിര്‍മാണത്തിനു തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. ഇതോടെ കാടു കയറി മൂടിയ ബൈപാസ് മാലിന്യനിക്ഷേപകേന്ദ്രമായി മാറുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

Kerala

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

Kerala

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

India

പാകിസ്ഥാനെയും, ചൈനയെയും വിറപ്പിക്കാൻ ഇന്ത്യ : S-400 ട്രയംഫ് അതിർത്തിയിലേയ്‌ക്ക് : ഇനി തിരിച്ചടി ദ്രുതവേഗത്തിൽ

Kerala

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികളെ സിപിഎം വിട്ടു നല്‍കിയത് അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍,ഇഡി സംഘത്തിന് മതിയായ സുരക്ഷ നല്‍കാന്‍ കഴിയാതെ പൊലീസ്

അവധി ദിനം ലക്ഷ്യമിട്ട് ഇഡിയുടെ മിന്നൽ നീക്കം ; പിടിച്ചെടുത്തതിൽ നിർണ്ണായക വിവരങ്ങൾ ; പമ്പയെ പോലും കളങ്കമാക്കിയ ശശിധരൻ കർത്ത പിണറായിയെ കുടുക്കുമോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.