Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മഫല വിചിന്തനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2018, 02:30 am IST
inSamskriti

ചോദ്യം: മറ്റുളളവര്‍ ചെയ്യുന്ന (അതായത് അച്ഛനും അമ്മയും ബന്ധുജന വൃന്ദവും) കര്‍മ്മങ്ങളുടെ ഫലം നാം അനുഭവിക്കേണ്ടി വരുമോ? അതും പിന്നെ പ്രാരാബ്ധമായി മാറുന്നില്ലേ?

ഉത്തരം: സച്ചിദാനന്ദ സ്വരൂപിയാണ് ഞാനെന്ന വാസ്തവ ബോധ്യമാണ് ലക്ഷ്യം എന്ന് വ്യക്തമാക്കപ്പെട്ടത് വീണ്ടും ചിന്തിക്കണം.  ഇക്കാര്യം അനാദിയായി ‘ഞാന്‍’ വിസ്മരിച്ചു പോയതാണ് എന്റെ സങ്കട സങ്കീര്‍ണ്ണതകള്‍ക്ക് കാരണമെന്ന കാര്യവും യുക്തിപൂര്‍വ്വം ആലോചിച്ച് ഉറപ്പാക്കണം തത്ത്വ വിസ്മൃതി എപ്രകാരമാണ് ദുഃഖദുരിതങ്ങള്‍ സമ്മാനിക്കാന്‍ പാകത്തില്‍ നാനാപ്രകാരം പരിലസിക്കുന്ന ബാഹ്യലോകമായി വിരിഞ്ഞതെന്നും ചിന്തിക്കണം. (ലോകം പരമസത്തയുടെ ബഹുപ്രകാരമുള്ള ആവിഷകാര വിലാസമാണ്. സ്വയം മാറാതെ പലതുമാകാനുള്ള സത്യവസ്തുവിന്റെ ശേഷി ഒരു ലീലയായി ഗണിക്കപ്പെടേണ്ടതായിരുന്നു. മറിച്ച് സങ്കുചിദാത്മ താദാത്മ്യ തലത്തില്‍ നിന്ന് വീക്ഷിച്ചു തുടങ്ങിയപ്പോള്‍ ദുഃഖം അനിവാര്യമായി മാറിപ്പോയി.)

ജ്ഞാനപ്രാപ്തിയുടെ പാതയില്‍ അന്തഃകരണത്തിലെ അലോസരങ്ങളാണ് പ്രശ്‌നമാവുന്നത്. ചലന നിയമമനുസരിച്ച് പുറത്ത് പലവിധം പരിണമിക്കുന്ന ഭൂത ജാലം വാസ്തവത്തില്‍ എന്നെ ബാധിക്കുന്നില്ല. എന്നാല്‍ അവയ്‌ക്ക് സുഖദുഃഖദായക സാമര്‍ത്ഥ്യം കല്‍പ്പിച്ചു നല്‍കിയതു കാരണം പ്രബലമായ ഇഷ്ടാനിഷ്ടങ്ങള്‍ തോന്നിത്തുടങ്ങി. ഈ രാഗദ്വേഷങ്ങളാണ് പ്രശ്‌നമെന്ന് ഗ്രഹിക്കണം. പുറംലോകത്തെ കല്‍പിതമൂല്യങ്ങള്‍ക്കനുസരിച്ച് വിലയിരുത്തുമ്പോള്‍ അന്തഃകരണത്തിലുണ്ടാവുന്ന ഓര്‍മ്മകളുടെ പാടാണ് കര്‍മ്മഫലം എന്ന് മനസ്സിലാക്കണം. പുറത്തു സംഭവിക്കുന്ന ചലനഫലങ്ങള്‍ (അത് അച്ഛനമ്മമാരോ, ബന്ധുജനങ്ങളോ ആരു സൃഷ്ടിക്കുന്നതുമാകട്ടെ ) നമ്മുടെ അശ്രദ്ധകൊണ്ടേ കര്‍മ്മഫലമായി അന്തഃകരണത്തില്‍ സമാഹരിതമാവുകയുള്ളൂ. ചലന ഫലങ്ങളെ സുഖദായകമെന്നോ ദുഃഖപ്രദായകമെന്നോ വിലയിരുത്താതെ വിവേകപൂര്‍വ്വം വര്‍ത്തിച്ചാല്‍ പുറംലോകം നമ്മെ ബാധിക്കില്ല. കര്‍മ്മയോഗ പാതയില്‍ ഈ കരുതലിന്റെ കുശലതയാണ് നാം പുലര്‍ത്തേണ്ടത്. 

‘ഞാന്‍ കാര്യങ്ങളൊക്കെ യഥോചിതം ഗ്രഹിച്ച് നേര്‍വഴിയില്‍ ചരിച്ചു പോവുന്നു. പക്ഷേ എന്റെ മാതാപിതാക്കളുടേയും മറ്റും കര്‍മ്മ സ്വാധീനത്തില്‍ നിന്ന് മുക്തനാകാന്‍ എനിക്കു കഴിയില്ലല്ലോ’ എന്ന വ്യാകുലത യുക്തിരഹിതമാണ്. കര്‍മ്മഫലത്തെ (പുറത്ത് ഉരുത്തിരിയുന്ന ചലനഫലം) സംബന്ധിച്ചുള്ള വിലയിരുത്തല്‍ സമ്മാനിക്കുന്ന ഓര്‍മ്മക്കുറിപ്പുകളാണ് അപലപിക്കപ്പെടേണ്ടുന്ന ‘കര്‍മ്മഫലം ‘ 

അതായത് നാം സംഭവഗതികളുടെ നിസ്സഹായരായ ഇരകളല്ല. അവയെ ശ്രേയസ്‌ക്കരമാം വിധം വിലയിരുത്തി പ്രയോജനപ്പെടുത്താന്‍ കഴിവുള്ള യജമാനന്മാരാണ് നാം. യോഗ്യമായ വിലയിരുത്തലുകള്‍ക്കു വേണ്ടുന്ന വിജ്ഞാന വിവേക പക്വത ഉറപ്പാക്കിയാല്‍ നിര്‍ഭയം ലക്ഷ്യപ്രാപ്തിയുടെ പാതയില്‍ സഞ്ചരിക്കാം.

ചോദ്യം : എന്റെ വിഷമങ്ങള്‍ക്കെല്ലാം ഞാന്‍ തന്നെയാണ് കാരണം എന്നു ഗ്രഹിക്കണമെന്നതാണോ സൂചന ?

ഉത്തരം: ഇവിടെ ഉദ്ദേശിക്കുന്ന വിഷമങ്ങള്‍ എന്താണ്? പുറത്ത് പ്രപഞ്ച നിയാമകന്‍  പ്രപഞ്ച പ്രവൃത്തി വ്യവസ്ഥക്കനുസരിച്ച് (ധര്‍മ്മാനുസൃതം) ഉളവാക്കുന്ന പരിണതികള്‍ പദാര്‍ത്ഥ രൂപവ്യതിയാനങ്ങള്‍ / ജീവജാലങ്ങളുടെ ആഗമനതിരോഭാവങ്ങള്‍, ആണോ? 

ആണെങ്കില്‍ അത് പൂര്‍ണ്ണമായും മുന്‍കൂട്ടി അറിയാനോ,പൂര്‍ണ്ണമായും തടയാനോ  മാറ്റിമറിക്കാനോ ആര്‍ക്കും സാധിക്കില്ല. അവിടെ ഊര്‍ജ്ജം ചിലവഴിക്കുന്നത് വ്യഥാവിലാവാതെ ശ്രദ്ധിക്കുന്നതാണ് നല്ലത്. അഥവാ എനിക്കു പഞ്ചനക്ഷത്ര സൗകര്യമില്ല എന്നതാണ് ഒരാളുടെ സങ്കടം എന്നു പറഞ്ഞാല്‍ അതുണ്ടാക്കാന്‍ ഉത്സാഹിക്കൂ എന്നാണ് മറുപടി. അത് അദ്ധ്യാത്മിക വിഷയമല്ല.

 പഞ്ചനക്ഷത്ര സൗകര്യം നേടിയാല്‍ എനിക്കു സുഖം കിട്ടും.  അതിനാല്‍ ഞാന്‍ അതിനു വേണ്ടി പരിശ്രമിക്കുന്നു എന്നൊരാള്‍ പ്രതീക്ഷ പുലര്‍ത്തുന്നെങ്കില്‍, പ്രതീക്ഷ അസ്ഥാനത്തായിപ്പോയേക്കാമെന്ന താക്കീതോടെ തത്ത്വചിന്ത പകരാന്‍ ആരംഭിക്കും. 

വിഷമങ്ങളും, സുഖപ്രാപ്തിയും ഒക്കെ  മനോഭാവം ആണ്. അതൊന്നും ബാഹ്യ പ്രപഞ്ച വൈവിധ്യം തീരുമാനിക്കുന്നതല്ല. ഏത് അറിവും അനുയോജ്യ സമീപനശൈലിയും പുലര്‍ത്തിയാല്‍ സുഖം ഉറപ്പാക്കാന്‍ കഴിയും എന്ന് അന്വേഷിച്ചു മുന്നേറുന്നതാണ് തത്ത്വചിന്തയുടെ ലോകത്തില്‍ പുരോഗതിക്കുള്ള വഴി.

ചോദ്യം: കര്‍മ്മഫലങ്ങള്‍ അവിടെ ഇരിക്കട്ടെ അവയെ വലിച്ചിഴക്കേണ്ടതില്ല എന്നാണോ ?

ഉത്തരം: തീര്‍ച്ചയായും അതെ. സുഖ ദുഃഖ ചിന്തനത്തിലേക്ക് കര്‍മ്മഫലങ്ങളെ വലിച്ചിഴച്ചാല്‍ കാര്യം കൂടുതല്‍ സങ്കീര്‍ണമാവുമെന്ന അപകടമുണ്ട്. എന്നാല്‍ മുന്‍വിധികളും ശീലങ്ങളും കാരണം വാസ്തവത്തില്‍ നമ്മുടെ സ്വാതന്ത്ര്യത്തിലിരിക്കുന്ന വികാര സമീപനങ്ങളെ തിരുത്താന്‍ നാം തയ്യാറാവില്ല.   ബാഹ്യലോക സംബന്ധിയായ മാറ്റി മറിക്കലുകളില്‍ സുഖം പ്രതീക്ഷിച്ച് നാം കര്‍മ്മ മേഖലകളില്‍ ഉത്സാഹിക്കും. ദുഃഖം ഉണ്ടാവുമ്പോള്‍  കര്‍മ്മഫലങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യും.

ചോദ്യം  അങ്ങനെയെങ്കില്‍ ഞാന്‍ ഇന്നനുഭവിക്കുന്ന മനോവ്യഥകള്‍ എല്ലാം എന്റെ മാത്രം തെറ്റാണെന്നാണോ?

ഉത്തരം: മനോവ്യഥാ ചിന്തനത്തില്‍ തെറ്റും ശരിയും കര്‍മ്മാനുഷ്ഠാനവുമായി കൂട്ടി കലര്‍ത്തിക്കൂടാ. അങ്ങിനെ കൂട്ടിക്കുഴയ്‌ക്കാതെ ചിന്തിച്ചാല്‍ നിരീക്ഷണം ശരിയാണ്. മനോവ്യഥ അറിവിലും ( പരിമിതമായ അറിവ്) വികാര വിശേഷങ്ങളിലും ( ശേഖരിത ഓര്‍മ്മക്കുറിപ്പുകളുടെ പ്രകടനം) വിലയിരുത്തലിലും നിഹിതമാണ്. എനിക്കു വന്നു ചേര്‍ന്ന പരിസരത്തിന് ഞാനെന്ത് പിഴച്ചു എന്നു ചോദിക്കരുത്. അത് പ്രപഞ്ചവ്യവസ്ഥ നിഷ്പക്ഷമായി നിശ്ചയിച്ചുവെച്ചത് സംഭവിക്കുകയാണ്. ഉത്തരവാദിത്തബോധത്തോടെ അവിടെ ഇടപെടാന്‍ ഉത്സാഹിക്കുന്നതിനെ കര്‍മ്മയോഗമാക്കാന്‍ തീരുമാനിക്കാം. അത് സുഖ പ്രതീക്ഷകൊണ്ടോ, ദു:ഖഭീതികൊണ്ടോ അല്ല.( ആയിക്കൂടാ ) മറിച്ച് ഈശ്വരനോടുള്ള സ്‌നേഹവും കൃതജ്ഞതയും പ്രകാശിപ്പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തലാക്കുന്നു. 

(സംബോധ് ഫൗണ്ടേഷന്‍ മുഖ്യ ആചാര്യനാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

Entertainment

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

Kerala

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Entertainment

കപട രാഷ്‌ട്രീയ കോമാളികൾ നിങ്ങളെ നയിക്കട്ടെ,ഞാൻ എന്നെ കൊല്ലുകയാണ്;ഇനി മുതൽ ഞാൻ ആർക്കും ശല്യമാകില്ല,അഖിൽ മാരാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു നയിക്കുന്ന സാഫ്‌റോൺ സമ്മാൻ യാത്ര ഇന്ന് മൂന്നുമണിക്ക് തുടങ്ങും

‘ ചിറയിൻകീഴിൽ ഉണ്ടായത് ഏതൊരു വീട്ടിലും പാർട്ടിയിലും ഉണ്ടാകുന്ന സാധാരണ വിഷയങ്ങൾ ‘ ; സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് രമ്യാ ഹരിദാസ്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആൻ്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചിത്രം “ദാദ” ടൈറ്റിൽ ഗ്ലിമ്പ്സ് പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഡിസംബർ 24 ന്

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.