മധുരൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് മത്സരത്തിനിടെ 19കാരൻ കാളയുടെ കുത്തേറ്റു കൊല്ലപ്പെട്ടു. മധുരൈയിലെ പാലമേട് ഗ്രാമത്തിൽ നടന്ന ജെല്ലിക്കെട്ട് മത്സരത്തിലാണ് യുവാവിന് കാളയുടെ കുത്തേറ്റത്. മത്സരം കാണാനെത്തിയതായിരുന്നു യുവാവ്. മത്സരം നടന്നയിടത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കിയില്ലെന്ന് ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം മധുരൈയിലെ ആവനിയാപുരത്ത് നടന്ന ആദ്യ ജെല്ലിക്കെട്ട് മത്സരത്തിൽ 76 പേർക്കോളം ഗുരുതരമായി പരിക്കേറ്റിരുന്നു. ജെല്ലിക്കെട്ടിന്റെ ഭാഗമായി 1200ഓളം കാളക്കൂറ്റന്മാരെയാണ് തമിഴ്നാട്ടിലെ മത്സരക്കളങ്ങളിൽ ഇറക്കുന്നത്.
















