Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സുപ്രീം കോടതി: വന്‍ ഗൂഢാലോചനകളുടെ ചുരുളഴിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2018, 04:31 pm IST
inIndia

ന്യൂദല്‍ഹി: നാലുജസ്റ്റീസുമാരുടെ പത്രസമ്മേളനത്തോടനുബന്ധിച്ചുയരുന്ന വാര്‍ത്തകള്‍ക്കു ‘പിന്നിലെ വാര്‍ത്തകള്‍’ കൂടുതല്‍ ഗൂഢാലോചനകളുടെ ചുരുളഴിക്കുന്നു. സുപ്രീം കോടതിയുടെ ഭരണ നിര്‍വഹണം തകരാറിലായെന്ന പരാതി ഉയര്‍ത്തി പത്രമ്മേളനം നടത്തിയ നാലുപേരില്‍ രണ്ടു പേര്‍ നിലപാടു മാറ്റി. സംഭവത്തിനു പിന്നില്‍ സിബിഐക്കോടതി ജഡ്ജ് ലോയയടെ മരണം ഉണ്‌ടെന്നു വരുത്തിത്തീര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ പദ്ധതിയും ആസൂത്രണവും ഒന്നൊന്നായി പുറത്തുവരുന്നു. രാഷ്‌ട്രീയക്കാരുടെയും ചില നിക്ഷിപ്ത താല്‍പര്യക്കാരുടെയും കൈ ജസ്റ്റീസുമാരുടെ പത്രമ്മേളനത്തിനു പിന്നിലുണ്‌ടെന്നത് കൂടുതല്‍ തെളിയുകയാണ്. 

പത്രസമ്മേളനത്തില്‍ ചില മാദ്ധ്യമ പ്രതിനിധികള്‍ ആവര്‍ത്തിച്ച് ചോദിച്ചത് ശ്രദ്ധേയമായിരുന്നു. ഷൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസുകേട്ട സിബിഐകോടതിയിലെ ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി സംഭവ വികാസങ്ങള്‍ക്ക് ബന്ധമുണ്‌ടോ എന്നായിരുന്നു. ഇതിന് ജസ്റ്റീസുമാര്‍ മറുപടി പറയാന്‍ തയ്യാറല്ലായിരുന്നു. പക്ഷേ, അതുമുണ്‌ടെന്ന് പറയാന്‍ നിര്‍ബന്ധിച്ചതും പറയാതെ പറയിച്ചതും ജസ്റ്റീസുമാര്‍ ചീഫ് ജസ്റ്റീസിനു നല്‍കിയ കത്തില്‍ ആ സംഭവവും ഉണ്‌ണെന്ന് ആദ്യം പ്രചരിപ്പിച്ചതും പത്രസമ്മേളനത്തില്‍ ‘ക്ഷണിക്കാതെ പങ്കെടുത്ത’സാമൂഹ്യ പ്രവര്‍ത്തകരുടെ മേലങ്കിയണിഞ്ഞ ചിലരായിരുന്നു. അഭിഭാഷകകൂടിയായ ഇന്ദിരാ ജയ്‌സിങ്ങ്, ദുഷ്യന്ത് ദവെ തുടങ്ങിയവരായിരുന്നു ഇവരില്‍ മുമ്പില്‍.

ഇന്ദിരാ ജയ്‌സിങ്ങിനെ പോലുള്ളവര്‍ ഈ മുഴുവന്‍ സംഭവങ്ങളിലും ഇടപെട്ട് കളിച്ചതെങ്ങനെയെന്ന് വെളിപ്പെടുകയാണ് അനുനിമിഷം. ജഡ്ജ് ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പരാതി നല്‍കിയ തെഹ്‌സീന്‍ പൂനാവാലാ ടൈംസ് നൗ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇതെല്ലാം ശരിവെക്കുന്നു.

”കേസ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ബെഞ്ചിലാണ് വന്നിരിക്കുന്നത്, അവിടെനിന്ന് കേസ് പിന്‍വലിക്കണമെന്ന് ആവശപ്പെടാന്‍ എന്നെ മുതിര്‍ന്ന നിയമോപദേശകന്‍ ഏറെ സമ്മര്‍ദ്ദം ചെയ്തു,” പൂനാവാല പറഞ്ഞു. ദുഷ്യന്ത് ദവെയാണ് ആ മുതിര്‍ന്ന അഭിഭാഷകന്‍. അരുണ്‍ മിശ്ര ചീഫ്ജസ്റ്റീസിന്റെ രാഷ്‌ട്രീയ കിങ്കരനാണെന്നും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച് നല്ലതല്ലെന്നും കേസ് അവിടെ കേള്‍ക്കരുതെന്നും നിര്‍ബന്ധിച്ചു.

പൂനവാല പറയുന്നതിങ്ങനെ: 

– ആദ്യമാദ്യം കേസ് സുപ്രീം കോടതിയില്‍ വാദിക്കാമെന്ന് ദുഷ്യന്ത് ദവെ സമ്മതിച്ചു. ബെഞ്ച് അരുണ്‍ മിശ്രയുടേതാണെന്നറിഞ്ഞപ്പോള്‍  കേസ് പിന്‍വലിക്കാമെന്നും പകരം ബോംബെ ഹൈക്കോടതിയില്‍ കേള്‍ക്കാമെന്നും പറഞ്ഞു.

– ഞാന്‍ അനുസരിക്കുന്നില്ലെന്നു വന്നപ്പോള്‍ ദവെ എന്നോട് പിണങ്ങിയിറങ്ങി കോടതിയില്‍ സ്വയം വാദിച്ചുകൊള്ളാന്‍ നിര്‍ദ്ദേശിച്ചു.

– വെള്ളിയാഴ്ച കോടതിയില്‍ കേസ് കേള്‍ക്കവേ, കേസില്‍ ആരുടെയും വക്കാലത്തില്ലാത്ത ദവെ, കേസ് പിന്‍വലിക്കുന്നതായി കോടതിയെ അറിയിച്ചു.

– മറ്റൊരു മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്ങും സുപ്രിം കോടതിയില്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷിച്ചത് കൗതുകകരമായി.

പൂനവാലയുടെ വെളിപ്പെടുത്തലുകള്‍ വന്‍ ഗൂഢാലോചനകളിലേക്കാണ് സൂചന നല്‍കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.