Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഗവേഷണം വീക്ഷണം വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2018, 02:45 am IST
in Special Article

പ്രാചീനകാലം മുതല്‍ ശാസ്ത്രരംഗത്ത് ഭാരതം ലോകത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിലും നിരവധി പ്രഗല്‍ഭരായ ശാസ്ത്ര പ്രതിഭകള്‍ ഉണ്ടായിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ സര്‍വ്വകലാശാലകളിലും പ്രശസ്ത നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയരായ ചിലരെങ്കിലും അതതു രംഗങ്ങളില്‍ അതിപ്രഗല്‍ഭരാണ്. അത്തരത്തില്‍ രസതന്ത്രത്തില്‍  അമേരിക്കന്‍ സര്‍വകലാശാല പഠന  ഗവേഷണ രംഗത്ത് ഏറെ പ്രശസ്തമായ പേരാണ് കല്യാട്ട് ടി.വല്‍സരാജ്. അധ്യാപന-ഗവേഷണ മേഖലകളില്‍ ഒരേസമയം വ്യാപരിക്കുക എന്നതോടൊപ്പം വര്‍ഷങ്ങളായി ഗവേഷണവും ജീവിതസപര്യയാക്കിയിരിക്കുകയാണ് വത്സരാജ്. 

അക്കാദമിക് മികവിന്റെയും ഗവേഷണ നേട്ടങ്ങളുടേയും ഭരണ നൈപുണ്യത്തിന്റെയും ഫലമായി അമേരിക്കയിലെ ലൂയീസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ വൈസ് പ്രസിഡണ്ട് പദവിയില്‍ എത്തിയിരിക്കുകയാണ് ഈ മലയാളി. കണ്ണൂര്‍ തലശ്ശേരി കുയ്യാലിയിലെ കല്ല്യാട്ട് താഴത്തു വീട്ടില്‍ ഡോ.കല്ല്യാട്ട് ടി.വത്സരാജ് അഞ്ചുവര്‍ഷമായി ലൂയീസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ വൈസ് പ്രസിഡണ്ട് പദവി വഹിച്ചു വരുന്നു. 37 വര്‍ഷമായി അമേരിക്കയിലാണ് സ്ഥിരതാമസം. 

അമേരിക്കയില്‍ എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാരിന്റെ കീഴില്‍ ഓരോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നിലവിലുണ്ട്. അത്തരത്തിലൊന്നാണ് ലൂയീസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി. മുപ്പത്തിഅയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന 13 കോളേജുകളടങ്ങിയ പതിനായിരത്തിനടുത്ത് അധ്യാപകര്‍ ജോലി ചെയ്യുന്ന സര്‍വ്വകലാശാലകളില്‍ ഒന്നാണ് ലൂയീസിയാന യൂണിവേഴ്‌സിറ്റി.  

ലൂയീസിയാന സര്‍വ്വകലാശാലയുടെ റിസര്‍ച്ച്-ഇക്കണോമിക്‌സ് ഡെവലപ്പ്‌മെന്റ് ആക്ടിവിറ്റി വിഭാഗത്തിന്റെ പൂര്‍ണ്ണ ചുമതല വത്സരാജിനാണ്. തലശ്ശേരി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പാസായ ശേഷം മാഹി മഹാത്മാഗാന്ധി ആര്‍ട്‌സ് കോളേജില്‍ നിന്നും 1980 ല്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കി. കണ്ണൂര്‍ എസ്എന്‍ കോളേജില്‍ നിന്ന് ബിഎസ്‌സി കെമിസ്ട്രി രണ്ടാം റാങ്കോടെ പാസായി.  കെമിസ്ട്രിയിലുളള താല്‍പ്പര്യം കാരണം 1980 ല്‍ ഭാരത സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ മദ്രാസ് ഐഐടിയില്‍ നിന്നും എംഎസ്‌സി നേടി. ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗവേഷണത്തിന് സ്‌കോളര്‍ഷിപ്പോടെ  അമേരിക്കയിലെ ടെന്നസിയിലുളള വാന്‍ഡര്‍ബില്‍റ്റ് സര്‍വ്വകലാശാലയില്‍ ചേര്‍ന്നതോടെയാണ് അമേരിക്കയുമായുളള ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നത്.പിഎച്ച്ഡി പ്രബന്ധം ശ്രദ്ധിക്കപ്പെട്ടതോടെ അര്‍ക്കന്‍സാസ് സര്‍വ്വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനും അധ്യാപകനായും ജോലി ചെയ്യാന്‍ അവസരം ലഭിച്ചു. 1986 ല്‍ ലുയീസിയാനയില്‍ എത്തിയ വത്സരാജ് കെമിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഭാഗമായി. തുടര്‍ന്നിങ്ങോട്ട് സംസ്ഥാനത്തെ വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം  തേടിയുളള വത്സരാജിന്റെ ഗവേഷണങ്ങളും ശ്രദ്ധിക്കപ്പെട്ടു. 

അന്തരീക്ഷ മലിനീകരണവും കാലാവസ്ഥ വ്യതിയാനവും അതിന്റെ പ്രത്യാഘാതവും സംബന്ധിച്ച് വര്‍ഷങ്ങളായി തുടര്‍ ഗവേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എലിമെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് എന്ന പേരില്‍ രചിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ഗ്രന്ഥം ലോകത്തെ നിരവധി സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമായി തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ്(എഎഎഎസ്), അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേസ് (എഐസിഎച്ച്ഇ), നാഷണല്‍ അക്കാദമി ഓഫ് ഇന്‍വെന്റേഴ്‌സ്(എഎഐ) എന്നിവിടങ്ങളില്‍ ഫെലോ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഗവേഷണ രംഗത്തെ അര്‍പ്പണ മനോഭാവത്തിനുള്ള അംഗീകാരമായി 2011-ല്‍ ഗവേഷണ പ്രതിഭയ്‌ക്കുളള ലുയീസിയാന സര്‍വ്വകലാശാലയുടെ ഉന്നത ബഹുമതിയും ലഭിച്ചു. ഗവേഷണ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി പ്രഫഷണല്‍ ചാപ്‌റ്റേഴ്‌സും അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ എഞ്ചിനീയേഴ്‌സും ചേര്‍ന്ന് നല്‍കുന്ന ചാള്‍സ് ഇ കോര്‍ട്ടസ് എന്ന ഫെഡറല്‍ അവാര്‍ഡും വത്സരാജിനെ തേടിയെത്തിയിട്ടുണ്ട്. കൂടാതെ അക്കാദമിക് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് മറ്റ് ഇരുപതോളം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 

ഗവേഷണവും ഭാരതവും

കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭാരതത്തില്‍ നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ഗവേഷണ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നാണ് വത്സരാജിന്റെ അഭിപ്രായം. ഇത് പ്രോത്സാഹന ജനകമാണ്. സര്‍ക്കാര്‍ ഫണ്ടുകള്‍ ഗവേഷണത്തിനും ലഭ്യമാക്കി തുടങ്ങിയത് ഗവേഷണ രംഗത്ത് നേട്ടമാകും.

ഈ നടപടി ജനങ്ങള്‍ക്കിടയില്‍ ഗവേഷണ മനോഭാവം ഉണര്‍ത്താനും കാരണമായിട്ടുണ്ട്. അമേരിക്കയില്‍ നിന്നും വ്യത്യസ്തമായി ഇവിടെ സര്‍ക്കാരുകള്‍ മാറുമ്പോള്‍ നയം മാറുന്നു. നയവ്യതിയാനം സ്ഥിരമായ നിരീക്ഷണം വേണ്ട ഗവേഷണ മേഖലയില്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. വ്യക്തമായ ഒരു ഗവേഷണം നയം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും വത്സരാജ് ചൂണ്ടിക്കാട്ടുന്നു.

ലോക കാലാവസ്ഥ വ്യതിയാനത്തിന് കാരണമായ വസ്തുതകള്‍ എന്തെല്ലാം, ഇതിനെ എങ്ങനെ നേരിടാം, അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ വര്‍ദ്ധിച്ചു വരുന്ന സാന്നിധ്യം കാര്‍മേഘങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു തുടങ്ങി പ്രാധാന്യമര്‍ഹിക്കുന്ന ഗവേഷണങ്ങളിലാണ് വത്സരാജ്.  

കേരളവും കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും

കേരളത്തിലെ കാലാവസ്ഥ വ്യതിയാനത്തിന് പ്രത്യേകിച്ച് കാലംതെറ്റിയുളള മഴയ്‌ക്കും കുടിവെളള പ്രശ്‌നത്തിനും മറ്റും കാരണം ഇവിടെ നടത്തിക്കൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ്‌വത്ക്കരണമാണ്. മുറ്റങ്ങള്‍ ഇന്റര്‍ലോക്ക് ചെയ്യുന്ന പ്രവണതകള്‍ ഗരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.  ഗ്രൗണ്ട് വാട്ടര്‍ റീചാര്‍ജ് ഉള്‍പ്പെടെ ശരിയായ രീതിയില്‍  നടപ്പിലാക്കിയില്ലെങ്കില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഭാവിയില്‍ കേരളം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും  വത്സരാജ് നല്‍കുന്നു. 

മലിനീകരണം കാരണം ഭൂഗര്‍ഭ ജലത്തിന്റെയുള്‍പ്പെടെ ഗുണനിലവാരം കുറഞ്ഞിരിക്കുന്നു. വാഹനങ്ങളുടെ പെരുപ്പം നിയന്ത്രിക്കാനാവുന്നില്ല. വാഹനങ്ങളില്‍ നിന്നും വമിക്കുന്ന പുക ഗുരുതരമാണ്. ഇതിന് നിയന്ത്രണം വേണം. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ വ്യാപനം നിയന്ത്രിക്കാന്‍ പ്രകൃതിദത്തമായ ഊര്‍ജ്ജ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവണം. 

സോളാര്‍, ജൈവം, ഹൈഡ്രോ, ന്യൂക്ലിയര്‍ ഊര്‍ജ്ജങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനം ഉണ്ടാകണം. ഇതുവഴി ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍  സ്വയംപര്യാപ്തത നേടാം. അമേരിക്ക പോലുളള മറ്റ് രാജ്യങ്ങളിലേതിന് സമാനമായ കേന്ദ്രീകൃത മാലിന്യ സംസ്‌കരണശാലകള്‍ ഉണ്ടാവണം. റീസൈക്ലിംഗ് ചെയ്യാവുന്ന പ്ലാസ്റ്റിക്കുകള്‍ മാത്രം ഉപയോഗിക്കുക, എല്ലാതരം മലിന ജലങ്ങളും റീസൈക്ലിംഗ് ചെയ്ത് കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗപ്പെടുത്തുകയും ചെയ്യണം. വിദേശ രാജ്യങ്ങളിലേതു പോലെ പൊതു-സ്വകാര്യ സ്ഥലങ്ങള്‍ ഒരുപോലെ ശുചിയായി സംരക്ഷിക്കാനും പരിസ്ഥിതി ഭംഗം ഇല്ലാതെ സൂക്ഷിക്കാനുമുളള മനോഭാവം ജനങ്ങളില്‍ ഉണ്ടാകണം, വളര്‍ത്തിയെടുക്കണം. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ശാസ്ത്രീയ അറിവുകള്‍ സംബന്ധിച്ചും സാധാരണക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കേണ്ടത് ആവശ്യമാണ്.

തലശ്ശേരി കുയ്യാലി ‘ശ്രേയസ്സില്‍’ പരേതനായ അഡ്വ.എം.ബാലകൃഷ്ണന്‍ നമ്പ്യാരുടേയും കല്ല്യാട് താഴ്‌ത്തുവീട്ടില്‍ ഭാനുമതിയമ്മയുടേയും മകനാണ് വത്സരാജ്. ഭാര്യ കോഴിക്കോട് സ്വദേശിയായ നിഷ  ലുസിയാന സ്റ്റേറ്റ് റിട്ടയര്‍മെന്റ് ഐടി സിസ്റ്റം മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎസ്‌സി ഫിസിക്‌സ് ഒന്നാം റാങ്കോടെ പാസായ നിഷ ലുയീസിയാന യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎസ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദവുമെടുത്തു. അമേരിക്കയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ വിവേക, ബിഎസ്‌സി മൂന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വിനയ് എന്നിവര്‍ മക്കളാണ്.

വൈസ് പ്രസിഡന്റ് പദവിയില്‍ എത്തിച്ചേര്‍ന്നത് ഒരു നിയോഗമാണെന്നും വ്യക്തമായ ലക്ഷ്യവും മാര്‍ഗ്ഗവും ഉണ്ടെങ്കില്‍ ഏത് ഉന്നതപദവിയും അംഗീകാരങ്ങളും ആരേയും തേടിയെത്തുമെന്നതിന് ദൃഷ്ടാന്തമാണ് വത്സരാജിന്റെ ജീവിതം.

ഗണേഷ്‌മോഹന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.