Categories: India

കൊക്കപ്പുഴു കുടിച്ചത് 22 ലിറ്റര്‍ ചോര

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: രണ്ടു വര്‍ഷത്തിനുള്ളില്‍ ഹല്‍ദ്വാനിയില്‍ നിന്നുള്ള 14 കാരനില്‍ നിന്ന് കൊക്കപ്പുഴു കുടിച്ചത് 22 ലിറ്റര്‍ രക്തം. രക്തക്കുറവ് ആണെന്നു കരുതി പലതവണ ചികിത്സയ്‌ക്ക് വിധേയനാക്കിയെങ്കിലും പരിഹാരം കാണാത്തതിനെ തുടര്‍ന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള അതിസൂക്ഷ്മ വയര്‍ലെസ് ക്യാമറ ശരീരത്തില്‍ കടത്തി വിട്ടതോടെയാണ് കുടലില്‍ കൊക്കപ്പുഴുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 

ക്യാമറ ശരീരത്തിനുള്ളില്‍ കടത്തിയുള്ള പരിശോധനയില്‍ കുടലിന്റെ ആദ്യ പകുതി സാധാരണ ഗതിയിലായിരുന്നു. കുടലിന്റെ അവസാനത്താണ് കൊക്കപ്പുഴുക്കളെ കണ്ടെത്തിയത്. രക്തക്കുറവുണ്ടെന്ന സംശയിച്ച് 50 യൂണിറ്റ് രക്തം കുട്ടിയുടെ ശരീരത്തില്‍ കയറ്റിയിരുന്നു. എന്നിട്ടും രോഗത്തിന് ശമനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ശ്രീ ഗംഗാറാം ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്‌ക്ക് വിധേയനാക്കുകയായിരുന്നെന്ന് ഉദരരോഗ വിഭാഗം ചെയര്‍പേഴ്‌സണ്‍ അനില്‍ അറോറ അറിയിച്ചു. 

കൊക്കപ്പുഴു സാധാരണയായി കണ്ടുവരുന്ന രോഗമാണ്. വൃത്തിയില്ലാത്ത സ്ഥലങ്ങളില്‍ നഗ്നപാദരായി നടക്കുന്നതുകൊണ്ടും മറ്റുമാണ് കൊക്കപ്പുഴു ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇത് ശരീരത്തില്‍ കടക്കുമ്പോള്‍ മുതല്‍ രക്തക്കുറവ് അനുഭവപ്പെടും. ഇത്തരത്തില്‍ സംഭവിക്കുകയാണെങ്കില്‍ കുട്ടിയുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 5.86 ആയി താഴുകയും ചെയ്യുന്നതാണ്.

Recent Posts