കൊച്ചി: ആഡംബരകാര്‍ പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു നികുതി തട്ടിച്ച കേസില്‍ നടി അമല പോള്‍ ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. 15ാം തീയതി രാവിലെ 10 മണി മുതല്‍ ഒരുമണിവരെയുള്ള സമയങ്ങളില്‍ ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജാരാകാനാണ് നിര്‍ദ്ദേശം.
ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് നേരത്തേ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്ന് അമല പോള്‍ ഹാജരായിരുന്നില്ല. ഷൂട്ടിങ്തിരക്കായതിനാലാണ്ഹാജരാകാന് സാധിക്കാത്തതെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട്ക്രൈംബ്രാഞ്ചിന്അപേക്ഷ നല്‍കുകയായിരുന്നു. മൂന്നാഴ്ചത്തെ സമയമാണ്അമല ആവശ്യപ്പെട്ടത്. അമല പോള്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി 10 ദിവസങ്ങള്‍ക്കുശേഷം പരിഗണിക്കും
പുതുച്ചേരിയില്‍ വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ വ്യാജ വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത്19 ലക്ഷം നികുതി വെട്ടിപ്പ്നടത്തിയയെന്നാണ് കേസ്?. 1.12 കോടി വിലയുള്ള അമലയുടെ എസ്ക്ലാസ്ബെന്സ്1.75 ലക്ഷം നികുതിയടച്ച്പുതുച്ചേരിയില് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം നികുതിയായി അടയ്ക്കേണ്ടിവരുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: