മലപ്പുറം: മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി. മൂന്ന് മരണം. പത്തിലധികം വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. മണിമൂളി സി കെ എച്ച് എസ്എസ്സിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വഴിക്കടവിന് സമീപം മണിമൂഴി ബസ്സ്റ്റോപ്പിന് സമീപത്താണ് അപകടം നടത്തത്.
നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ചുരമിറങ്ങി വന്ന ലോറി നിയന്ത്രണം വിട്ട്ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: