Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംവത്സര സ്വരൂപിയായ പ്രജാപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2018, 02:30 am IST
in Samskriti

മൂര്‍ത്തിയും അന്നവുമായ ചന്ദ്രനും അമൂര്‍ത്തിയും പ്രാണനും അത്താവുമായ സൂര്യനും ചേര്‍ന്ന സര്‍വാത്മകമായ ഈ മിഥുനം എങ്ങനെയാണ് പ്രജകളെ സൃഷ്ടിക്കുന്നതെന്ന് വിവരിക്കുന്നു. 

സംവത്സരോ വൈ പ്രജാപതിഃ തസ്യായനേ ദക്ഷിണം ചോത്തരാച

തദ്‌യേ ഹ വൈ തദിഷ്ടാ പൂര്‍ത്തേകൃതമിത്യുപാസതേ തേ ചാന്ദ്രമസമേവ

ലോകമഭിജയന്തേ ത ഏവ പുനരാവര്‍ത്തന്തേ തസ്മാദേത

ഋഷയാഃ പ്രജാകാമാ ദക്ഷിണം പ്രതിപദ്യന്തേ, ഏഷ ഹ വൈരര്യെഃ പിതൃയാണഃ

സംവത്സര രൂപിയായ പ്രജാപതിക്ക് ദക്ഷിണായനം ഉത്തരായനം എന്നീ രണ്ടുമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഈലോകത്ത് ഇഷ്ടാപൂര്‍ണ കര്‍മ്മങ്ങളെ ഉപാസിക്കുന്നവര്‍ ദക്ഷിണായനമാര്‍ഗ്ഗത്തിലൂടെ ചന്ദ്രലോകത്തെത്തുന്നു. അവിടെനിന്ന് മടങ്ങി വരേണ്ടിവരും. പ്രജകളെ ആഗ്രഹിക്കുന്ന ഋഷിമാര്‍ ദക്ഷിണായനമാര്‍ഗത്തെയാണ് പിന്തുടരുന്നത്. പിതൃയാനമെന്ന് പറയുന്ന രയി എന്ന അന്നം ഈ ചന്ദ്രലോകം തന്നെയാണ്.

സൂര്യചന്ദ്രന്മാരായ മിഥുനം തന്നെയാണ് സംവത്സര സ്വരൂപിയായ പ്രജാപതി. ചന്ദ്രസൂര്യന്മാരുണ്ടാക്കുന്ന രാപകലുകള്‍ ചേര്‍ന്നാണ് ദിവസങ്ങളും പക്ഷങ്ങളും മാസങ്ങളും സംവത്സരങ്ങളും ഉണ്ടാകുന്നത്. സൂര്യന്റെ ഗതിയനുസരിച്ചാണ് ഉത്തര-ദക്ഷിണായനങ്ങള്‍ കല്‍പ്പിച്ചിരിക്കുന്നത്. കര്‍ക്കിടകം മുതല്‍ ധനു ഉള്‍പ്പെടെയുള്ള ആറുമാസത്തെ ദക്ഷിണായനത്തില്‍ സൂര്യന്‍ ദക്ഷിണമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നു. കര്‍മ്മത്തെ ചെയ്യുന്നവര്‍ക്ക് അതിന് പറ്റിയ ലോകത്തെ കൊടുക്കുന്നു.

മകരം മുതല്‍ മിഥുനം ഉള്‍പ്പെടെയുള്ളതായ ഉത്തരായനത്തില്‍ ജ്ഞാനകര്‍മങ്ങളെ ഒരുമിച്ച് ചെയ്യുന്നവര്‍ക്കുള്ള ലോകത്തെ നല്‍കുന്നു. ചന്ദ്രനും ഇതുപോലെ ജ്യേഷ്ഠം മുതല്‍ ആറ് മാസം ദക്ഷിണായനും മാര്‍ഗ്ഗശീര്‍ഷം മുതല്‍ ആറ് മാസം ഉത്തരായണവുമാണ്. ഇഷ്ടാപൂര്‍ണങ്ങളെ ചെയ്യുന്നവര്‍ക്കാണ് അന്നരൂപമായ ചന്ദ്രലോകം. അഗ്നിഹോത്രം, തപസ്സ്, സത്യം, സ്വാധ്യായം, ആതിഥ്യം, വൈശ്യദേവം എന്നിവയെയാണ് ‘ഇഷ്ടം’ എന്നുപറയുന്നത്. കുളം, കിണര്‍, തടാകം, ദേവാലയങ്ങള്‍, തോട്ടം എന്നിവ ഉണ്ടാക്കല്‍, അന്നദാനം മുതലായവ ‘പൂര്‍ത്തയുമാണ്. ഇഷ്ടാപൂര്‍ത്തം ചെയ്ത് കര്‍മ്മഫലം അനുഭവിക്കാന്‍  ചന്ദ്രലോകത്തെത്തിയവര്‍ പുണ്യം ക്ഷയിച്ചാല്‍ തിരിച്ചുവരണം. വീണ്ടും ജനിക്കും. പ്രജകളെ ആഗ്രഹിക്കുന്ന ഗൃഹസ്ഥന്മാര്‍ക്കുള്ളതാണ് ഈ ഗതി. അതുകൊണ്ട് ദക്ഷിണായനത്തെ പിതൃയാനമെന്നും പറയുന്നു. ഇതുതന്നെ രയി എന്ന ചന്ദ്രലോകം.

ഇനി ഉത്തരായന മാര്‍ഗ്ഗത്തെപ്പറ്റി പറയുന്നു.

അഥോത്തരേണ തപസാബ്രഹ്മചര്യേണ

ശ്രദ്ധയാ വിദ്യയാത്മാനമന്വിഷ്യാദിത്യമഭിജയന്തേ

ഏതജ്വെ പ്രാണാനാമായ തനമേതദുമതമഭയമേതത്

പരായണമേതസ്മാന്ന പുനരാവര്‍ത്തന്ത-ഇത്യേഷ

നിരോധഃ തദേഷ ശ്ലോകഃ

ഇന്ദ്രിയജയമാകുന്ന തപസ്സോടും ബ്രഹ്മചര്യത്തോടും വേദശാസ്ത്രാദികളിലൂടെ അടിയുറച്ച വിശ്വാസമായ ശ്രദ്ധയോടുംകൂടി ആദിത്യരൂപനായ പ്രജാപതി താനും ഒന്നാണെന്ന് വിദ്യകൊണ്ട് അറിയുന്നയാള്‍ ഉത്തരായണമാര്‍ഗ്ഗത്തിലൂടെ സൂര്യലോകത്തെത്തുന്നു. ഇതുതന്നെയാണ് എല്ലാ പ്രാണങ്ങളുടെയും ആശ്രയമായ സ്ഥാനം. അതിനാല്‍ സൂര്യലോകം നാശമില്ലാത്തതും അഭയത്തെ നല്‍കുന്നതുമാകുന്നു. ചന്ദ്രനുള്ളപോലെ വൃദ്ധിക്ഷയങ്ങള്‍ ഇവിടെയില്ല. വിദ്യയുള്ളവര്‍ക്കും ജ്ഞാനത്തോടുകൂടി കര്‍മ്മം ചെയ്യുന്നവര്‍ക്കുമുള്ള ഉത്കൃഷ്ടഗതിയും ഇതാണ്. ഇവിടെയെത്തിയാല്‍ സംസാരത്തിലേക്ക് തിരിച്ചുപോകേണ്ട. അവിദ്വാന്മാര്‍ക്ക് ഇത് നിരോധസ്ഥാനമാണ്. അവിദ്വാന്മാരായവര്‍ക്ക് ഇവിടെ കടക്കാന്‍ കഴിയാത്തതിനാല്‍ ആത്മാവായ ആദിത്യനെ പ്രാപിക്കാന്‍ കഴിയില്ല.

അനേക ജന്മങ്ങളിലെ പുണ്യംകൊണ്ടാണ് തപസ്സ്, ബ്രഹ്മചര്യം, ശ്രദ്ധ എന്നിവയുണ്ടാകൂ. ‘അഥ’ എന്ന വാക്ക് ഇതിനെയാണ് സൂചിപ്പിക്കുന്നത്. ഇപ്രകാരം വിരക്തി വന്നവര്‍ ആത്മഉപാസനയില്‍ മുഴുകും. താനും പ്രജാപതിയായ സൂര്യനും ഒന്നാണെന്ന ഭാവം നേടിയവര്‍ക്കാണ് ഉത്തരായനത്തിലൂടെ സൂര്യലോകത്ത് എത്താന്‍ സാധിക്കുക. സൂര്യലോകത്തെത്തിയാല്‍ തിരിച്ചുവരവില്ല. അവിടെനിന്ന് ആദിത്യമണ്ഡലത്തെ ഭേദിച്ച് നേടാം. ദക്ഷിണായനത്തിലൂടെ ചന്ദ്രലോകത്തെത്തുന്നവര്‍ക്ക് കര്‍മ്മഫലം അനുഭവിക്കാന്‍ വീണ്ടും ജന്മമെടുക്കേണ്ടതിനാല്‍ സൂര്യലോകത്തേക്ക് പ്രവേശനമില്ല. ഉത്തരായനമാര്‍ഗ്ഗം വെളിച്ചത്തിന്റെയും തിരിച്ചുവരവില്ലാത്തതിന്റെയും ദക്ഷിണായനമാര്‍ഗം ഇരുട്ടിന്റെയും വീണ്ടും ജന്മമെടുക്കുന്നതുമാണ്. ഉത്തരായണത്തെ ദേവയാനമെന്നും ദക്ഷിണായനത്തെ പിതൃയാനമെന്നും വിളിക്കുന്നു. ഭഗവദ്ഗീത എട്ടാം അദ്ധ്യായത്തില്‍ ഈ രണ്ടുമാര്‍ഗ്ഗങ്ങളേയും വിശദീകരിക്കുന്നുണ്ട്.

ഈ വിഷയത്തെ വ്യക്തമാക്കുന്ന വേദമന്ത്രമാണ് ഇനി.

പഞ്ചപാദം പിതരം ദ്വാദശാകൃതിം

ദിവ ആഹുഃ പരേ അര്‍ധേ പുരീഷിണം

അഥേമ അന്യ ഉപരേ വിചക്ഷണം

സപ്തചക്രേ ഷഡര ആഹുരര്‍പ്പിതമിതി

എല്ലാറ്റിനേയും ജനിപ്പിക്കുന്ന സംവത്സര സ്വരൂപനായ പ്രജാപതിയെ അഞ്ച് ഋതുക്കളാകുന്ന കാലുകളോട് കൂടിയവനായും 12 മാസങ്ങളാകുന്ന അവയവങ്ങളോട് കൂടിയവനായും ആകാശത്തിനും (ദ്യുലോകം) മുകളിലുള്ള സ്ഥാനത്ത് ജലമുള്ളവനാലും കാലജ്ഞന്‍മാരായ ആളുകള്‍ പറയുന്നു. വേറെ ചിലര്‍ സര്‍വജ്ഞനായ സംവത്സര പ്രജാപതി ആറ് ഋതുക്കളാകുന്ന ആരക്കാലുകളോടും ഏഴുചക്രങ്ങളോടും അഥവാ ഏഴ് കുതിരകളോടും കൂടിയ രഥത്തില്‍ സഞ്ചരിക്കുന്നവനായി പറയുന്നു. ഈ ലോകം മുഴുവന്‍ അദ്ദേത്തില്‍ നിലനില്‍ക്കുന്നതായും പറയുന്നു. എല്ലാറ്റിനും സാക്ഷിയായി സൂര്യചന്ദ്രസ്വരൂപേണ വിളങ്ങുന്ന കാലാത്മാവായ സംവത്സര പ്രജാപതി ഈ ലോകത്തിന്റെ കാരണമാണെന്ന് ചുരുക്കം.

വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നിങ്ങനെയണ് ആറ് ഋതുക്കള്‍. ‘പഞ്ചപാദം’ എന്ന് വിശേഷിപ്പിക്കുന്നിടത്ത് ഹേമന്തത്തേയും ശിശിരത്തേയും ഒരുമിച്ച് കണക്കാക്കിയാണ്  അഞ്ച് ഋതുക്കളാകുന്ന കാലുകള്‍ എന്ന് പറഞ്ഞത്. ചുറ്റുക എന്ന അര്‍ത്ഥത്തിലാണ് ‘സപ്തചക്ര’ എന്ന പ്രയോഗം. ഏഴു കുതിരകളെ പൂട്ടിയ തേരിലാണ് സൂര്യദേവന്റെ യാത്ര. ഇവിടെ കുതിരകളെയാണ് സപ്തചക്ര എന്നതുകൊണ്ടറിയേണ്ടത്.

(തിരുവനന്തപുരം ചിന്മയ മിഷന്റെ ആചാര്യനാണ് ലേഖകന്‍ ഫോണ്‍: 9495746977)  

സ്വാമി ധ്രുവചൈതന്യ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.