ചെന്നൈ: രജനീകാന്തും അക്ഷയ്‌കുമാറും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ശങ്കര്‍ ചിത്രം 2.0 സൗദിയിലും വലിയ റിലീസിനൊരുങ്ങുന്നു. അങ്ങനെയെങ്കില്‍ സൗദിയില്‍ പ്രദര്‍ശനത്തിനെത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി 2.0 മാറും.നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സാണ് ഇക്കാര്യം അറിയിച്ചത്.
2.0 യുടെ തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ മൂന്നും സൗദിയില്‍ എത്തിക്കും. മലയാളികളും തമിഴരും ഏറെ അധിവസിക്കുന്ന മറ്റൊരു വിപണിയാണ് ഇന്ത്യന്‍ സിനിമയ്‌ക്ക് തുറന്നുകിട്ടിയിരിക്കുന്നത്. മൊത്തം കളക്ഷനില്‍ 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് അണിയറക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ സൗദിയില്‍ വീണ്ടും സിനിമ തീയേറ്ററുകള്‍ സജീവമാവുകയാണ്. പതിറ്റാണ്ടുകള്‍ക്ക് ശേഷം തിയേറ്ററുകളുടെ പ്രവര്‍ത്തന അനുമതി നല്‍കിയിരിക്കുകയാണ് സൗദി ഭരണകൂടം. 1980കളില്‍ തിയേറ്ററുകള്‍ക്ക് വന്ന നിരോധനം അടുത്തിടെയാണ് നീക്കിയത്. ഇതനുസരിച്ച് മാര്‍ച്ചില്‍ തിയേറ്ററുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: