ന്യൂദല്‍ഹി: ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. ആറ് ടണ്‍ ഭാരമുള്ള ജിസാറ്റ്-11 എന്ന ഉപഗ്രഹമാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കാനൊരുങ്ങുന്നത്. 500 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഈ ഉപഗ്രഹത്തിന് ഒരു മുറിയുടെ അത്ര വലിപ്പമുണ്ട്. നാല് മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച നാല് സോളാര്‍ പാനലുകളും ജിസാറ്റ്-11ല്‍ ഉണ്ട്.
ടെലികോം രംഗത്തും വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ജിസാറ്റ്-11ന് സാധിക്കും. ഫ്രഞ്ച് ഏരിയന്‍-5 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. നിര്‍മ്മാണം പൂര്‍ത്തിയായ ഉപഗ്രഹം ഫ്രഞ്ച് ഗയാനയിലെ കെയ്‌റോയിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ തുടങ്ങി. വിക്ഷേപണത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല.
ഇന്ത്യ ഇതുവരെ വിക്ഷേപിച്ച എല്ലാ വാര്‍ത്താവിനിമയ ഉപഗ്രങ്ങളുടെ ആക ശേഷിയ്‌ക്ക് തുല്യമാണ് ജിസാറ്റ്-11. കൂടാതെ 30 ക്ലാസിക്കല്‍ ഓര്‍ബിറ്റിങ് ഉപഗ്രഹങ്ങളെ പോലെയാണ് ഈ ഉപഗ്രഹം. ഭാരമേറിയ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച മികച്ച ട്രാക് റെക്കോഡാണ് ഫ്രഞ്ച് എരിയന്‍-5 റോക്കറ്റിനുള്ളത്.
















