കോട്ടയം: കായല്‍ കയ്യേറിയതിന് തോമസ് ചാണ്ടിക്കെതിരെ കേസ്സെടുക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചതോടെ ചാണ്ടിയെ സംരക്ഷിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖംമൂടി വലിച്ചെറിയപ്പെട്ടെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
സാങ്കേതികമായി തോമസ് ചാണ്ടിക്കെതിരെയാണ് എഫ്ഐആര്‍ എങ്കിലും ഇത് മുഖ്യമന്ത്രിക്കെതിരെയുള്ളതാണ്. ഭൂമാഫിയെയ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുള്ള തിരിച്ചടിയാണ് കോടതി വിധിയെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ എല്ലാസമയത്തും മുഖ്യമന്ത്രി വഴിവിട്ട രീതിയില്‍ പ്രവര്‍ത്തിച്ചു. ഇത് എന്തിന് വേണ്ടിയായിരുന്നു എന്ന് വ്യക്തമാക്കണം. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒഴിഞ്ഞു മാറാനാവില്ല.
വന്‍കിട കോര്‍പ്പറേറ്റുകളും ഭൂമാഫിയകളുമായിട്ടുള്ള ഭൂമിക്കേസുകള്‍ മനഃപൂര്‍വ്വം തോറ്റുകൊടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ ഗൂഢാലോചന നടക്കുന്നതായും കൃഷ്ണദാസ് ആരോപിച്ചു. ഹൈക്കോടതിക്ക് മുന്നില്‍ ഇത്തരം കേസുകള്‍ വരുമ്പോള്‍ ഒന്നുകില്‍ സര്‍ക്കാര്‍ അഭിഭാഷകന് ഹാജരാകാതെയിരിക്കും. അല്ലെങ്കില്‍ കോടതിക്ക് മുന്നില്‍ സര്‍ക്കാറിന്റെ ഭാഗം വിശദീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 30ന് കോടതിക്ക് മുന്നില്‍ വരുന്ന നിര്‍ണ്ണായക കേസില്‍ തോറ്റുകൊടുക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്്. കൂടാതെ ഭൂമിക്കേസുകള്‍ വാദിക്കുന്ന അഭിഭാഷകരെ അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്നു.
ഈ കേസ് കൂടാതെ മറ്റ് നിരവധി കേസുകളിലും അഭിഭാഷകര്‍ ഹാജാരകാതെയിരിക്കുകയോ വേണ്ടവിധം വാദിക്കുകയോ ചെയ്തിട്ടില്ല. ഇക്കാരണത്താല്‍ സ്പെഷ്യല്‍ ഓഫീസര്‍ ഒഴിയാന്‍ നോട്ടീസ് കൊടുത്തവര്‍ക്ക് ഹൈക്കോടതിയില്‍നിന്ന് സ്റ്റേ ലഭിക്കുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: