കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ കലോത്സവത്തിനിടെ പൊലീസ് മര്‍ദ്ദിച്ച ട്രാന്‍സ്ജന്‍ഡേഴ്സിനെതിരെ പൊതുസ്ഥലത്ത് അനാശാസ്യം നടത്തിയതിന് ടൗണ്‍ പോലീസ് കേസെടുത്തു. എന്നാല്‍ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി ഇല്ല. സിസിടിവി ദൃശ്യങ്ങളില്‍ ഇവര്‍ പുരുഷന്മാരെ വശീകരിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചുവെന്നാണ് പോലീസ് വിശദീകരണം.ഡിസംബര്‍ 29ന് പുലര്‍ച്ചെ 2.30ഓടെ കോഴിക്കോട് പി.എം. താജ് റോഡിലായിരുന്നു സംഭവം.
ട്രാന്‍സ്ജന്‍ഡേഴ്സിനെ ടൗണ്‍പോലീസ് മര്‍ദ്ദിച്ചതിനെതിരെ സാക്ഷരതാ മിഷന് ഡയറകടര്‍ നല്കിയ പരാതിയില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു. വനിതാ ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റയും പറഞ്ഞു. ഇതില്‍ അന്വേഷണം ആരംഭിക്കാതെയാണ് ട്രാന്‍സ്ജന്‍ഡേഴ്സിനെതിരെ കേസെടുത്തത്. അനാശാസ്യം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് കണ്ടാലറിയാവുന്നവര്‍ക്കെതിരെ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: