കോഴിക്കോട്: കേരളം അതീവ സാമ്പത്തിക പ്രതിസന്ധിയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജിഎസ്ടിക്ക് വേണ്ടത്ര മുന്നൊരുക്കം നടത്താത്തതോടെ വരുമാനം കുറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ ഇല്ലാത്തത്രയും ദാരിദ്ര്യമാണ് സംസ്ഥാനം നേരിടുന്നതെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം.
ജിഎസ്ടി വരുമ്പോള്‍ ലോട്ടറിഅടിക്കുമെന്ന് പറഞ്ഞ് തുള്ളിച്ചാടിയ ധനമന്ത്രി തോമസ് ഐസക് ഇപ്പോള്‍ ഭിക്ഷാപാത്രവുമായി നില്ക്കുന്നു. വിദേശത്തുനിന്ന് സാമ്പത്തിക ഉപദേഷ്ടാവിനെ കൊണ്ടുവന്നിട്ടും ഫലം കണ്ടില്ല. സംസ്ഥാനത്തെ സാമ്പത്തിക ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിവത്തില് നിന്ന് തോമസ് ഐസക്കിന് ഒഴിഞ്ഞുമാറാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ജീവിതം പഠിച്ചിട്ടാണോ കാറല്‍മാര്‍ക്സിനും മാവോയ്ക്കും പകരം കൊണ്ടുവരുന്നതെന്നും ചെന്നിത്തല ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: