കല്‍പ്പറ്റ: സംസ്ഥാന ടൂറിസംവകുപ്പ് എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന കേരളത്തിലെ തനത് കലാരൂപങ്ങളുടെ പ്രദര്‍ശന പരിപാടിയായ ഉത്സവം 2018 നാളെ ജില്ലയില്‍ ആരംഭിക്കും. ജില്ലാടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആറ്മുതല്‍ 12വരെ തളിപ്പുഴ പൂക്കോട് തടാക പരിസരത്തും കല്‍പ്പറ്റ കളക്ട്രേറ്റ് ഗാര്‍ഡനിലുമാണ് പരിപാടികള്‍ നടക്കുക. കേരളത്തിലെ പ്രമുഖ പാരമ്പര്യ കലാകാരന്മാര് വിവിധ പരിപാടികള്‍ അവതരിപ്പിക്കും. പൂക്കോട് തടാകപരിസരത്ത് വൈകീട്ട് നാലുമുതല്‍ ആറുവരെയും കല്‍പ്പറ്റ കളക്ടേറ്റ്ഗാര്ഡനില് വൈകീട്ട് അഞ്ചുമുതല്‍ ഏഴുവരെയുമാണ് കലാപ്രദര്‍ശനം. പൂക്കോട് ആറിന് പൂരക്കളി, കാക്കാരിശ്ശി നാടകം ഏഴിന് പൂതനും തിറയും, ഭദ്രകാളി തീയ്യാട്ട്, 8ന് കോല്‍ക്കളി, ചരടുകുത്തിക്കളി, പടയണി. ഒന്‍പതിന് തോല്‍പ്പാവക്കൂത്ത്, പാണപൊറാട്ട് .10ന് വേലകളി, കാക്കാരിശ്ശി നാടകം, 11ന് ബലികള മലയന്‍കെട്ട്,നോക്ക്പാവക്കളി, 12ന് ദഫ്മുട്ട്, അറബനമുട്ട് എന്നിവ നടക്കും. കല്‍പ്പറ്റ കളക്ടേറ്റ് ഗാര്‍ഡനില്‍ ആറിന് നാടന്‍പാട്ട്, ഏഴിന് വില്‍പ്പാട്ട്, എട്ടിന് കളമെഴുത്തുംപാട്ട്, കോല്‍ക്കളി, ഒന്‍പതിന് നാടന്‍പാട്ട്, 10ന് ഇരുളനൃത്തം, പൂരക്കളി, 11ന് ശീതങ്കന്‍ തുള്ളല്‍, കാക്കാരിശ്ശി നാടകം, 12ന് തോല്‍പ്പാവക്കൂത്ത്, പൂപ്പടത്തുള്ളല്‍, കോലംതുള്ളല്‍ എന്നീ കലാപരിപാടികളും നടക്കും.പ്രവേശനം സൗജന്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: