തലശ്ശേരി: ചൊവ്വാഴ്ച വൈകിട്ട് ദേശിയ പാതയില്‍ മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിനടുത്ത് തീപിടിച്ച പെയിന്റ് ലോറി റോഡില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട െ്രെഡവര്‍ ഇന്നലെ ഉച്ചയോടെ എടക്കാട് പോലീസില്‍ ഹാജരായി.മഹാരാഷ്‌ട്രാ ലാത്തൂര്‍ ജില്ലയിലെ നിവാലി ഗ്രാമത്തിലുള്ള ദക്ഷിണിയിലെ ഏക്‌നാഥ് യാദവിന്റെ മകന്‍ ജ്യോതി റാം യാദവാണ് (22) കോഴിക്കോട്ടെ പെയിന്റ് വ്യാപാരിയോടൊപ്പം ഹാജരായത്. ജി.ഡി.ചാര്‍ജിലുള്ള സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ്, ദ്വിഭാഷിയുടെ സഹായത്തോടെ െ്രെഡവരുടെ മൊഴി രേഖപ്പെടുത്തി 2097ടിന്‍ പെയിന്റ് ലോറിയിലുണ്ടായിരുന്നുവെന്നും ഇത് മുഴുവന്‍ നഷ്ടപ്പെട്ടുവെന്നുമാണ് മൊഴിയിലുള്ളത്. 25, 13,640 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് െ്രെഡവര്‍ പോലീസില്‍ പറഞ്ഞത്. ടോള്‍ ബൂത്തിനടുത്ത് വെച്ച് ലോറി കത്തിക്കൊണ്ടിരിക്കെ സാഹസികമായി മുന്നോട്ടെടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയ ശേഷമാണ് യുവ െ്രെഡവര്‍ ചാടി രക്ഷപ്പെട്ടത്. അപകട സ്ഥലത്ത് നിന്നും നേരെ കോഴിക്കോട് ലോഡ് ഇറക്കേണ്ട ഗോഡൗണിലേക്കാണ് പോയതെന്നും ജ്യോതി റാം പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട് . മഹാരാഷ്‌ട്രാ രജിസ്‌ട്രേഷനുള്ള എം.എച്ച്.09 ബി.സി.9648 നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് മഹാരാഷ്‌ട്രയില്‍ നിന്നും പെയിന്റുമായി കോഴിക്കോട്ടേക്ക് പോവുന്നതിനിടയില്‍ മുഴപ്പിലങ്ങാട് വച്ച് തീ പിടിച്ച് കത്തിനശിച്ചിരുന്നത്
















