കല്‍പ്പറ്റ: മൂപ്പൈനാട് ക്ഷീരോത്പാദക സഹകരണ സംഘം വന്‍സാമ്പത്തിക ക്രമക്കേടിന്റെയും പിടിപ്പുകേടിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ക്ഷീരകര്‍ഷക സംരക്ഷണ സമിതി പത്ര സമ്മേളനത്തില്‍ ആരോപിച്ചു. 2016:17 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം സംഘത്തിന്റെ വരവ് ചെലവ് കണക്കുകളെ കുറിച്ചുള്ള അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാനാകാതെ മൂന്ന് തവണ മാറ്റിവച്ചു. സംഘം സെക്രട്ടറിയും ഭരണസമിതിയും പൊതുയോഗം മുമ്പാകെ അവതരിപ്പിച്ച കണക്കുകള്‍ ബോധ്യമാക്കിത്തരുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ ക്ഷീരവികസന വകുപ്പ് ഡിഡിക്കും ജില്ലാകളക്ടര്‍ക്കും കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ക്ഷീരവികസന വകുപ്പ്കണ്ട്രോളറുടേയും ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസറുടേയും ഒത്താശയോടെ സംഘം സെക്രട്ടറിയും ഭരണ സമിതിയില്‍ നിഷേധ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി ക്ഷീരകര്‍ഷക സംഘത്തില്‍ അവതരിപ്പിക്കുന്ന വരവ് ചെലവ് കണക്കുകളില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. സംഘത്തിലെ അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഭരണ സമിതിയോ സെക്രട്ടറിയോ വ്യക്തമായ വിശദീകരണം നല്‍കാറില്ല.
സംഘത്തിന്റെ വരവില്‍ വര്ധനവില്ലാതെതന്നെ വരവ് ചെലവ് കണക്കില്‍ കൃത്രിമത്വം കാണിച്ച് ഭരണ സമിതി ജോലിക്കാരുടെ ശമ്പളം വര്‍ധിപ്പിച്ചിരിക്കുകയാണ്. സംഘത്തില്‍ ഭരണ സമിതി യോഗം യഥാക്രമം നടക്കുന്നില്ല. പലപ്പോഴും കോറം തികയുന്നില്ല. എന്നാല്‍ സെക്രട്ടറി പിന്നീടുള്ളദിവസങ്ങളില്‍ അംഗങ്ങളെക്കൊണ്ട് ഒപ്പിടുവിക്കുകയും തീരുമാനങ്ങള്‍ സ്വന്തം തീരുമാനങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുകയുമാണ്. ഇതു സംബന്ധിച്ച് വകുപ്പിന് പരാതി നല്‍കിയിട്ടും വകുപ്പ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയാണ്. കണക്കില്‍ കൃത്രിമ കാണിച്ച് സംഘത്തെ ലാഭത്തിലാണെന്ന് കാണിക്കുന്ന സെക്രട്ടറിയേയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ക്ഷീരകര്‍ഷക സംരക്ഷണസമിതി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സണ്ണി പുന്നമറ്റത്തില്‍, പി.എം. മാത്യൂ, കെ. ഗിരീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: