Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കണ്ണീര്‍ കടലായി ഓഖി നഷ്ടപരിഹാരവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 12:21 pm IST
inThiruvananthapuram

വിഴിഞ്ഞം: ഓഖി വിതച്ച ദുരന്തത്തില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരവിതരണവേദി കണ്ണീര്‍ കടലായി. ഭൂരിഭാഗവും ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറിയിട്ടില്ലെന്ന് തെളിഞ്ഞു.

ദുഃഖം തളംകെട്ടിനിന്ന വേദിയിലായിരുന്നു ചടങ്ങ്. മുഖ്യമന്ത്രിയില്‍ നിന്ന് സഹായം ഏറ്റുവാങ്ങിയ വിഴിഞ്ഞം സ്വദേശിനി പുഷ്പറാണി ഭര്‍ത്താവ് സൈറസിന്റെ ജീവന്റെ വിലയാണ് കയ്യില്‍ കിട്ടിയതെന്ന തിരിച്ചറിവില്‍ പരിസരം മറന്ന് പൊട്ടിക്കരഞ്ഞു. മക്കളായ സ്റ്റെബിന, സോന സൈറസ്, സ്റ്റെജിസ്, സൈറസിന്റെ അമ്മ സെലിന്‍ എന്നിവര്‍ക്കൊപ്പം എത്തിയ പുഷ്പറാണി ധനസഹായം കൈപ്പറ്റാന്‍ മൈക്കിലൂടെ അറിയിപ്പെത്തിയതോടെ സദസിലിരുന്ന് തേങ്ങി. വേദിയില്‍ കയറി ചെക്ക് വാങ്ങിയതോടെ ഇവര്‍ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞു. പണിതീരാത്ത വീട്ടില്‍ പറക്കമുറ്റാത്ത കുട്ടികളുമായുള്ള ഒറ്റപ്പെട്ട ജീവിതമെന്നചിന്ത ഇവരുടെ ദുഃഖം ഇരട്ടിപ്പിച്ചു.

കാറ്റും കടലും കവര്‍ന്നെടുത്ത ജീവനുകള്‍ക്കുള്ള നഷ്ടപരിഹാരവിതരണവേദിയായ വിഴിഞ്ഞത്തെ അശ്വതി ആഡിറ്റോറിയമാണ് വികാരഭരിതമായ രംഗങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചത്. പൊഴിയൂര്‍ മുതല്‍ പൂന്തുറ വരെയുള്ള തീരത്തെ ഇരുപത്തിയഞ്ചു കുടുംബങ്ങളാണ് നഷ്ടപരിഹാരം ഏറ്റുവാങ്ങിയത്. കുഞ്ഞുമക്കളായ ഷൈജിന്‍, ഷാലിമ, ഷാരുണ്‍ എന്നിവര്‍ക്കൊപ്പം പൂന്തുറയില്‍നിന്നെത്തിയ പള്ളിവിളാകം വീട്ടില്‍ സെല്‍വിയുടെ നിലവിളി കണ്ടുനിന്നവരുടെ കണ്ണ് നനയിച്ചു. വേദിയില്‍ മടങ്ങിയെത്തിയിട്ടും കരച്ചിലടക്കാനാകാതെ മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞ അമ്മയെ കുഞ്ഞുമക്കള്‍ ആശ്വസിപ്പിക്കുന്ന കാഴ്ചയും ഏറെ നൊമ്പരമുളവാക്കി. നഷ്ടപരിഹാരം ഏറ്റുവാങ്ങവെ നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞവരെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ അതിഥികളും കാഴ്ചക്കാരായി. മുഖ്യമന്ത്രിയുടെയും അധ്യക്ഷനായിരുന്ന റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്റെയും ഹ്രസ്വമായ പ്രസംഗത്തിന് ശേഷമാണ് കേരള സര്‍ക്കാരിന്റെ വകയായ ഇരുപത് ലക്ഷത്തിന്റെയും പ്രധാനമന്ത്രിയുടെ നാഷണല്‍ റിലീഫ് ഫണ്ടില്‍ നിന്നുള്ള രണ്ടുലക്ഷത്തിന്റെ ചെക്കുകളുടെ കൈമാറ്റം ആരംഭിച്ചത്. നിലവിളികള്‍ക്കും തേങ്ങലുകള്‍ക്കുമിടയില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രസംഗത്തോടെ ദുഃഖസാന്ദ്രമായ അന്തരീക്ഷത്തില്‍ ചടങ്ങ് അവസാനിപ്പിച്ച് പിരിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

Kerala

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

പുതിയ വാര്‍ത്തകള്‍

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.