കൊച്ചി: സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് പച്ചക്കള്ളം. മുമ്പ് നടത്തിയ പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലുള്ള കണ്ടെത്തലുകളെ അപ്പാടേ നിഷേധിക്കുന്ന റിപ്പോര്‍ട്ട് എസ്ഡിപിഐ അടക്കമുള്ള മുസ്ലിം തീവ്രവാദസംഘടനകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തയ്യാറാക്കിയതെന്നു വ്യക്തമായി. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ പഠനം നടത്തിയെന്നാണ് പറയുന്നതെങ്കിലും അത്തരത്തിലൊരു സഹായവും ഉണ്ടായിട്ടില്ല.
2013ലാണ് അന്ന് ഇന്റലിജന്‍സ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാര്‍ സംസ്ഥാനത്ത് ലൗ ജിഹാദുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. പ്രണയക്കെണിയില്‍ അകപ്പെടുത്തി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ സെന്‍കുമാര്‍, പ്രണയം കള്ളമാണെന്നും പെണ്‍കുട്ടികളെ ഭീകരസംഘടനകളിലേക്ക് കൊണ്ടുപോകാനുള്ള തന്ത്രമാണെന്നും റിപ്പോര്‍ട്ട് നല്കി. ചില സംഘടനകള്‍ ഇതിന് സഹായം നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അന്ന് സെന്‍കുമാറിനെതിരെ എസ്ഡിപിഐ ശക്തമായി രംഗത്തുവന്നു. ലൗ ജിഹാദ് ഇല്ലെന്ന വാദമുയര്‍ത്തിയായിരുന്നു എസ്ഡിപിഐയുടെ എതിര്‍പ്പ്. സിപിഎമ്മും സെന്‍കുമാറിന്റെ കണ്ടെത്തലിനെ എതിര്‍ത്ത് എസ്ഡിപിഐക്കൊപ്പം ചേര്‍ന്നു.
സെന്‍കുമാറിന്റെ കാലത്ത് കണ്ടെത്തിയതെല്ലാം തെറ്റാണെന്ന് വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ആഭ്യന്തരവകുപ്പ് തയ്യാറാക്കിയെന്ന് പറയുന്ന റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തട്ടിക്കൂട്ടുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി തെറ്റിദ്ധരിപ്പിക്കുകയുമാണ് ലക്ഷ്യം.
മുമ്പ് കണ്ടെത്തിയ വസ്തുതകളും ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്ന കേസുകളും പരിഗണിച്ചില്ല. സെന്‍കുമാര്‍ മാറിയ ശേഷം വന്ന ലോക്നാഥ് ബെഹ്റ തയ്യാറാക്കിയ റിപ്പോര്‍ട്ടിലും ലൗജിഹാദ് സത്യമാണെന്ന് കണ്ടെത്തിയിരുന്നു. എഡിജിപി രാജേഷ്ദിവാന്‍ 25 കേസുകളില്‍ അന്വേഷണം നടത്തി നല്കിയ റിപ്പോര്‍ട്ടിലും കേരളത്തിലെ ലൗ ജിഹാദിന്റെ ഭീകരമുഖം പുറത്തുകൊണ്ടുവന്നിരുന്നു.
കാസര്‍കോട് പൊയ്നാച്ചിയിലെ ബിഡിഎസ് കോളേജില്‍ പഠിക്കാനെത്തിയ മുപ്പത്തിരണ്ട് പെണ്‍കുട്ടികളെ പ്രണയത്തില്‍പ്പെടുത്തി മതംമാറ്റിയിരുന്നു. മതംമാറിയ ചില പെണ്‍കുട്ടികള്‍ അവരനുഭവിച്ച പീഡനങ്ങള്‍ തുറന്നുപറയുകയും ചെയ്തു. സത്യസരണി വഴി നിരവധി പെണ്‍കുട്ടികളെ മതം മാറ്റി മറ്റുപ്രവര്ത്തനങ്ങള്ക്ക് ഉപയോഗിച്ചത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുകയും അന്വേഷണഉദ്യോഗസ്ഥര്ക്കും കോടതിക്കും അത് ബോധ്യപ്പെടുകയും ചെയ്തതാണ്. കേരളത്തിലെ ലൗ ജിഹാദ് കേസുകളെ കുറിച്ച് അന്വേഷിക്കുന്ന എന്‍ഐഎ ഇതിനുപിന്നിലെ ഭീകര ബന്ധം കണ്ടെത്തിയതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: