തിരുവനന്തപുരം: റോബോട്ട് പോലീസ് ഓഫീസര്‍, ശസ്ത്രക്രിയകള്‍ക്കായി ഉപയോഗിക്കുന്ന റോബോട്ട്, കൊച്ചിയില്‍ മരുന്നു വില്ക്കാന് റോബോട്ടുകള്‍… തുടങ്ങിയ വാര്‍ത്തകള്‍ കേട്ട് ആശ്ചര്യപ്പെട്ടവര്ക്ക് റോബോട്ടുകളെ തൊട്ടറിയാം. പ്രവര്‍ത്തിപ്പിക്കാം.
ജന്മഭൂമിയുടെയും വിജ്ഞാന് ഭാരതിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശാസ്ത്രോത്സവത്തിന്റെ സമാപനത്തിലാണ് റോബോട്ടുകള്‍ വിജ്ഞാനം പകരുക. വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും റോബോട്ടുകളുടെ ഘടകങ്ങള്‍, രൂപകല്പന, പ്രവര്‍ത്തനം എന്നിവ നേരിട്ട് പഠിക്കാനും പരിശീലിക്കാനും ഫെസ്റ്റ് അവസരം നല്കുന്നു.
ഒരേ സമയം 100 കുട്ടികള്‍ക്ക് റോബോട്ട് പരിശീലനം നല്കാവുന്ന സൗകര്യമാണ് തയ്യാറാക്കുക. പങ്കെടുക്കുന്നവര്‍ രൂപകല്‍പ്പന ചെയ്ത റോബോട്ടിനെ ഉപയോഗിച്ച് ഫുട്ബോള്‍ മത്സരവും നടത്തുന്നു. വിജയികള്‍ക്ക് ചെന്നൈയില്‍ അന്തരാഷ്ട്ര റോബോട്ടിക്സ് സോക്കറില്‍ പ്രവേശനം നേടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: