Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിരൂപതയുടെ വസ്തു ഇടപാട്: പോലീസ് അന്വേഷണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 02:45 am IST
in Kerala

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കോടികളുടെ വസ്തു ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും മുതിര്‍ന്ന പാതിരിമാര്‍ക്കുമെതിരെ പോലീസ് അന്വേഷണം. കേരള കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡന്റ് അഡ്വ. പോളച്ചന്‍ പുതുപ്പാറ കൊച്ചി റേഞ്ച് ഐജി പി. വിജയന് നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന് കൈമാറി.

വസ്തു ഇടപാട് സംബന്ധിച്ച് ഡിസംബര്‍ 27ന് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്തയും സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് പാതിരിമാര്‍ക്ക് അയച്ച സര്‍ക്കുലറും ഉള്‍പ്പെടെയാണ് പോളച്ചന്‍ റേഞ്ച് ഐജിക്ക് പരാതി നല്‍കിയത്. വസ്തു ഇടപാടിലെ നികുതി വെട്ടിപ്പ്, കള്ളപ്പണത്തിന്റെയും ഹവാലയുടെയും ഉപയോഗം, സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് തുടങ്ങിയവയും അന്വേഷിക്കണമെന്നാണാവശ്യം. കര്‍ദ്ദിനാളിന് പുറമെ പ്രൊക്യുറേറ്റര്‍ ജോഷി പുതുവ, വികാരി ജനറല്‍ മോണ്‍. സെബാറ്റിയന്‍ വടക്കുംപാടന്‍ എന്നിവരെ പ്രതിചേര്‍ക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വസ്തു ഇടപാടില്‍ തനിക്ക് തെറ്റുപറ്റിയെന്ന് കര്‍ദ്ദിനാള്‍ പാതിരിമാരുടെ സമിതിയെയും സീറോ മലബാര്‍ സിനഡിനെയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കോടികളുടെ ക്രമക്കേട് സംബന്ധിച്ച് പോലീസ് അന്വേഷണം ആവശ്യപ്പെട്ട് പോളച്ചന്‍ പരാതി നല്‍കിയത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട ക്രമക്കേട് സഭയ്‌ക്കുള്ളില്‍ ഒതുക്കിത്തീര്‍ക്കാവുന്നതല്ല. ക്രിമിനല്‍ കുറ്റമാണ് നടന്നത്. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടായിരിക്കുന്നത് വിശ്വാസികള്‍ക്കാണ്. സഭയ്‌ക്കകത്ത് ഒതുക്കിത്തീര്‍ക്കാവുന്ന വിഷയമല്ല. 27.3 കോടി രൂപ പ്രതീക്ഷിച്ച വസ്തുവിന് കിട്ടിയത് 9.13 കോടി മാത്രം. ബാക്കി ലഭിക്കേണ്ട 18.17 കോടി രൂപ എവിടെപ്പോയെന്ന് അന്വേഷിക്കണം. മൂന്നേക്കര്‍ സ്ഥലം 36 പ്ലോട്ടുകളായി തിരിച്ച് വില്‍പ്പന നടത്തിയത് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കാനാണ്. ഇതുമൂലം സര്‍ക്കാറിന് രണ്ടുകോടിയുടെ നഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നു.

വസ്തു വില്‍ക്കുമ്പോള്‍ മുഴുവന്‍ പണവും കിട്ടാതെ ആരും ആധാരത്തില്‍ ഒപ്പിടില്ല. കര്‍ദ്ദിനാള്‍ ബുദ്ധിയില്ലാത്ത ആളല്ല. സാമ്പത്തിക ശാസ്ത്രത്തില്‍ റാങ്കോടെ പാസായ ആളാണ്. അദ്ദേഹമാണ് എല്ലാ ആധാരങ്ങളിലും ഒപ്പിട്ടിരിക്കുന്നത്. പോളച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മറ്റു രൂപതകളിലും ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഇത് തടയാന്‍ ദേവസ്വം, വഖഫ് ബോര്‍ഡ് മാതൃകയില്‍ ചര്‍ച്ച് ആക്ട് കൊണ്ടുവരണമെന്നാണാവശ്യം.

വസ്തു ഇടപാട് സംബന്ധിച്ച് അന്വേഷിക്കാന്‍ സഭ നിയമിച്ച പാരിതിരിമാരുടെ സമിതിയും ഇന്ന് യോഗം ചേരും. കര്‍ദ്ദിനാളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. വസ്തു വില്‍പ്പനയിലെ ഇടനിലക്കാരന്‍ കുറഞ്ഞ കാലത്തിനുള്ളില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്ത് സമ്പാദിച്ചതായും റിപ്പോര്‍ട്ടുണ്ട്. കുമളി അണക്കര സ്വദേശിയായ ഇയാള്‍ പടമുകളിലാണ് ഇപ്പോള്‍ താമസം. സഭയിലെ പള്ളികളില്‍ ചാരിറ്റി സഹായം വാഗ്ദാനം ചെയ്താണ് ഇയാള്‍ രംഗത്തെത്തിയത്. സഭാ നേതൃത്വവുമായി അടുത്ത ബന്ധം സ്ഥാപിച്ചാണ് വസ്തു ഇടപാട് നടത്തിയതെന്നുമാണ് വിവരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

India

തൃണമൂലിനെതിരെ സംസാരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന മമതയുടെ സഹായി ; നിലഞ്ജൻ ദാസിനെ റോഡിലിട്ട് തല്ലിച്ചതച്ച് നാട്ടുകാർ ; മാപ്പ് പറഞ്ഞ് നിലഞ്ജൻ

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)
World

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

Kerala

ഒടുവില്‍ മാതൃഭൂമിയും സമ്മതിച്ചു കേരള സ്റ്റോറി ശരിയാണ്, കേരളത്തില്‍ ലവ് ജിഹാദുണ്ട്….

പുതിയ വാര്‍ത്തകള്‍

കൊല്ലപ്പെട്ട അമ്മ നീരജ ശര്‍മ്മ (ഇടത്ത്) അമ്മയെ വാഹനമിടിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ മകള്‍ ആയുഷി ശര്‍മ്മ (വലത്ത്)

കണ്ടാല്‍ നിഷ്കളങ്ക…പക്ഷെ ജോലിക്ക് വേണ്ടി സ്വന്തം അമ്മയെ വണ്ടിയിടിച്ച് കൊന്നതിന് ക്വട്ടേഷന്‍ സംഘത്തിന് നല‍്കിയത് ഏഴ് ലക്ഷം രൂപ

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

വയനാട് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി

മെസ്സി ഇസ്രയേല്‍ പതാക പിടിച്ചുനില്‍ക്കുന്നതായി ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന വ്യാജചിത്രം (ഇടത്ത്)

മെസ്സിയെ പഞ്ഞിക്കിട്ട് ജിഹാദികളുടെ വിമര്‍ശനം; പിന്തുണയുമായി കമ്മികളും…ഫിഫ സഹായത്തോടെ മെസ്സിയും അര്‍ജന്‍റീനയും കപ്പടിക്കുമെന്ന് വരെ ദുഷ്പ്രചാരണം

തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് വമ്പൻ പണി ; ഹിന്ദുക്കളെയും, മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിക്കാൻ പുതിയ നീക്കവുമായി യോഗി സർക്കാർ

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വിജയ് നായകനായ അവസാന ചിത്രം ‘ജനനായക’ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ഇന്തോനേഷ്യ വനിതാ സ്പീക്കര്‍ക്ക് അരികില്‍ ഇരിക്കുന്ന മോദി; ഈ വീഡിയോ വെച്ച് കോണ്‍ഗ്രസിന്റെ ചീപ് വിമര്‍ശനം; കോണ്‍ഗ്രസിനെ പഞ്ഞിക്കിട്ട് പ്രതിപക്ഷം

ഐവിഎഫ് ക്ലിനിക്കുകള്‍ക്കു മേല്‍ പിടിമുറുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍, നിയമങ്ങള്‍ അവലോകനം ചെയ്യാന്‍ സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.