കോട്ടയം: ലോകത്ത് ആണവായുധ ഭീഷണി ഉയര്‍ത്തുന്ന ഉത്തര കൊറിയയെ പ്രകീര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോട്ടയം ജില്ലാ സമ്മേളനത്തിലാണ് കോടിയേരി ഉത്തര കൊറിയയെ പുകഴ്‌ത്തി സംസാരിച്ചത്. ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന രാഷ്‌ട്രമായി മാറിയ ഉത്തര കൊറിയ്‌ക്ക് മേല്‍ അമേരിക്ക അനാവശ്യമായ ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സോഷ്യലിസ്റ്റ് പാതയിലൂടെ സഞ്ചരിക്കുന്ന വടക്കന്‍ കൊറിയയെ തകര്‍ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഉത്തര കൊറിയയെ ആയുധവത്കരിക്കുകയാണ്. ധാരാളം ധാതുവിഭവങ്ങള്‍ ഉള്ള ഉത്തര കൊറിയ്‌ക്ക് അത് ഉപയോഗപ്പെടുത്തിയാല്‍ വലിയ സാമ്പത്തിക ശക്തിയാകും. ഇത് തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം. രാജ്യത്തിന്റെ നിലനില്‍പ്പിന് വേണ്ടിയാണ് ഉത്തര കൊറിയ ആണവായുധശേഷിയും സൈനികബലവും വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
















