ന്യൂദല്‍ഹി: പുതുവത്സരാഘോഷങ്ങള്‍ക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ രാജ്യത്താകെ പതിനെട്ടുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ആഘോഷങ്ങള്‍ക്കിടെ ബംഗാളിലെ ദാമോദര്‍ നദിയില്‍ കുളിക്കാനിറങ്ങിയ നാലു പേര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു.
ബണ്‍പുര്‍ ഭാഗത്ത് നാട്ടുകാരുടെ വിലക്ക് വകവയ്‌ക്കാതെ നദിയില്‍ ചാടിയ ഇരുപത്തൊന്നു വയസുകാരനുള്‍പ്പെടെ അഞ്ചു പേരാണ് മരിച്ചത്. ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ ഇന്നലെ രാത്രി കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ഭഗല്‍പൂരില്‍ ഗംഗാ നദിയില്‍ കുളിക്കാനിറങ്ങിയ മൂന്ന് ആണ്‍കുട്ടികള്‍ മുങ്ങിമരിച്ചു.
ആന്ധ്രയിലെ കടപ്പയില്‍ ആഘോഷങ്ങള്‍ക്കിടെ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. നിയന്ത്രണം വിട്ട കാര്‍ ഇടിച്ചാണ് നാലു പേര്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു.
















