തൃശൂര്‍: ഉത്സവാഘോഷങ്ങളുടെ ഭാഗമായ വെടിക്കെട്ടുകള്‍ സുരക്ഷിതമായി നടത്തുന്നതിന് അനുമതിയും കര്‍ശന നിബന്ധനകളില്‍ പ്രായോഗിക ഇളവും അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യവസായ മന്ത്രി എ.സി. മൊയ്തീന് കേരള ഫെസ്റ്റിവല്‍ കോ-ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി നിവേദനം നല്‍കി.
ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ ആരംഭിച്ചതിനാല്‍ ‘പെസോ’ നിബന്ധനകള്‍ പലതും നടപ്പാക്കിയതിനു ശേഷമേ അനുമതി ലഭിക്കൂവെന്നത് വെടിക്കെട്ടിനെ ബാധിക്കുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. രക്ഷാധികാരി ബാബു എം. പാലിശേരി, ജനറല്‍ സെക്രട്ടറി വത്സന്‍ ചമ്പക്കര, കോ-ഓര്‍ഡിനേറ്റര്‍ പി. ശശികുമാര്‍, വൈസ് പ്രസിഡന്റ് എ.എ. കുമാരന്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
















