ന്യുദല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുമ്പോള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തെ കുറിച്ച് ചിന്തിക്കേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുമ്പോള്‍ ക്രിക്കറ്റ് നയതന്ത്രത്തിന് പ്രസക്തിയില്ല. അടുത്തകാലത്ത് 800ല്‍ ഏറെ തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായി എന്നും അവര്‍ വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരകള്‍ വൈകുന്നതില്‍ പാക് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയും രംഗത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് സുഷമയുടെ വിശദീകരണം. ഇന്ത്യയുമായി മത്സരത്തിന് അവസരം ലഭിച്ചില്ലെങ്കില്‍ എഫ്‌ടിപി ഷെഡ്യുള്‍ ചോദ്യം ചെയ്യുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.
കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തിലും സുഷമാ സ്വരാജ് ശക്തമായ ഭാഷയില്‍ പാക്കിസ്ഥാനെ വിമര്‍ശിച്ചിരുന്നു.
















