തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് അവതരിപ്പിക്കും. ഇതിനായുള്ള ബജറ്റ് സമ്മേളനം ജനുവരി 22 ന് ആരംഭിക്കും. ബജറ്റ് സമ്മേളനത്തിനായി സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സമ്പൂര്‍ണ ബജറ്റാവും ഇത്തവണ അവതരിപ്പിക്കുക. സാധാരണയായി ബജറ്റ് സമ്മേളനത്തില്‍ ബജറ്റ് അവതരിപ്പിച്ച ശേഷം നാലുമാസത്തെ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയുകയാണ് പതിവ്. സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത് ബജറ്റിന്റെ വകുപ്പ് തിരിച്ചുള്ള ചര്‍ച്ചകള്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പൂര്‍ത്തിയാക്കാന്‍ സഹായിക്കും.
















