ആലപ്പുഴ: ജില്ലയിലെ 41 ഗ്രാമ പഞ്ചായത്തുകളിലായി 6,78,172.7 ചതുരശ്രമീറ്റര്‍ കയര്‍ ഭൂവസ്ത്രം വിനിയോഗിച്ചതായി എംജിഎന്‍ആര്‍ഇജിഎസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു.
പത്തു കോടി രൂപയുടെ അനുമതി കയര്‍ വകുപ്പിന് നല്‍കിയിട്ടുണ്ടെങ്കിലും ലഭിച്ചിട്ടില്ല. തമിഴ്നാട്ടില്‍ നിന്നുള്ള ചകിരി വരവ് നിലച്ച സാഹചര്യത്തിലാണ് കയര്‍ ഭൂവസ്ത്രം നല്‍കാന്‍ സാധിക്കാതെ വന്നതെന്ന് കയര്‍ പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
സംസ്ഥാന പദ്ധതികളില്‍ നവംബര്‍ 30വരെ 60 ശതമാനം തുക വിനിയോഗം നടന്നതായി ജില്ല പ്ലാനിംഗ് ഓഫീസര്‍ കെ.എസ്.ലതി അറിയിച്ചു.
















