തൃശൂര്‍: പറപ്പൂര്‍ ചാലക്കല്‍ പെരിഞ്ചാല ശിവ-വിഷ്ണു ക്ഷേത്രം കേരള ക്ഷേത്രസംരക്ഷണസമിതിക്ക് കൈമാറി. ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ തായംകുളങ്ങര ചിറ്റൂര്‍ മനയ്‌ക്കല്‍ ഹരി നമ്പൂതിരി ക്ഷേത്രത്തിന്റെ പ്രമാണങ്ങള്‍ ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എ.പി. ഭരത്കുമാറിന് കൈമാറി.
തായംകുളങ്ങര ചിറ്റൂര്‍ മന, കരേക്കാട്ട് മന, വടക്കുമ്പാട്ട് മന എന്നീ കുടുംബക്കാരുടെ ഊരാണ്‍മയിലുള്ളതാണ് ക്ഷേത്രം. വടക്കുമ്പാട്ട് മനയിലെ നാരായണന്‍ നമ്പൂതിരി, കാരേക്കാട് മനയിലെ കൃഷ്ണന്‍ നമ്പൂതിരി, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് രേഖകള്‍ താത്കാലിക ക്ഷേത്ര സമിതി സെക്രട്ടറി ദയാശീലന് കൈമാറി.
ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രചാര്‍ പ്രമുഖ് പി.എന്‍. ഉണ്ണി, ജില്ലാ സെക്രട്ടറി ജി. രാധാകൃഷ്ണന്‍, ഹിന്ദു ഐക്യവേദി ജില്ലാസെക്രട്ടറി ഹരി മുള്ളൂര്‍, താലൂക്ക് ജന. സെക്രട്ടറി പി.വി. അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















