കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ പാര്‍വ്വതീദേവിയുടെ നടതുറപ്പ് ഉത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ജനുവരി 1 മുതല്‍ 12 വരെ വിവിധ തീവണ്ടികള്‍ക്ക് ആലുവ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു.
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്(12081) രാവിലെ 9.14നും തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്(12082) വൈകിട്ട് 6.57നും തിരുവനന്തപുരം കണ്ണൂര്‍ സൂപ്പര്‍ഫാസ്റ്റ് (12696) രാത്രി 10.09നും ആലുവയില്‍ ഒരു മിനിറ്റ് നിര്‍ത്തും.
















