കോലഞ്ചേരി: പറവൂരില്‍ നടക്കുന്ന ബിഎംഎസ് എറണാകുളം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചു ജനുവരി ഒന്ന് പതാകദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കുന്നത്തുനാട് മേഖലയില്‍ നാല്പതോളം യൂണിറ്റുകളില്‍ പതാക ഉയര്‍ത്തുമെന്ന് മേഖല പ്രസിഡന്റ് സാജു റബ്ബര്‍പാര്‍ക്ക്, സെക്രട്ടറി ഷിബിതങ്കപ്പന് എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ മേഖല ഭാരവാഹികള്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: