പാലാ: ളാലം മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ നടന്ന ദേശക്കാഴ്ച എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി.രാമപുരം റോഡില്‍ ബി.എസ്.എന്‍.എല്‍.പടി, ടൗണ്‍ എന്‍.എസ്.എസ്.കരയോഗം, വെള്ളാപ്പാട് ഭഗവതി ക്ഷേത്രം, മുരിക്കും പുഴ ദേവീക്ഷേത്രം,കുരിശുപള്ളിക്കവല എന്നിവിടങ്ങളില്‍ സമൂഹപ്പറയോടെയാണ് എഴുന്നള്ളത്തിനെ വരവേറ്റത്. ഇന്ന് പള്ളിവേട്ട. രാവിലെ 4.30 മുതല്‍ പതിവു ചടങ്ങുകള്‍, 8.30 ന് ഒഴിവു ശ്രീബലി നാദസ്വരം – ഏറ്റുമാനൂര്‍ ശ്രീകാന്തും സംഘവും, പഞ്ചവാദ്യം -കലാമണ്ഡലം പുരുഷോത്തമനും സംഘവും, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി – വലിയ കാണിക്ക വേല – സേവ ശ്രീ മഹാദേവ വേലകളി സംഘം ചിറക്കടവ്, രാത്രി 9.30 ന് മകയിരം – തിരുവാതിര കളി വഴിപാട്, 11ന് പളളി നായാട്ട്, എതിരേല്‍പ്, 12.30ന് പള്ളിക്കുറുപ്പ്.
















