ഏനാത്ത്: പണി നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ ഗേറ്റ് തലയില്‍ വീണ് നാലു വയസുകരി മരിച്ചു. ഏനാത്ത്-മണ്ണടി മുകളുവിള വീട്ടില്‍ ജാഫര്‍ ഖാന്‍-ബീമ ദമ്ബതികളുടെ മകള്‍ സനാ ഫാത്തിമയാണ് മരിച്ചത്. പിതാവിന്റെ ജേഷ്ടന്റെ ഗൃഹ പ്രവേശനം അടുത്ത ഞായറാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. വീടിന്റെ ഗേറ്റിന്റെ പണി നടക്കുന്നതിനിടയിലാണ് സംഭവം.
എനാത്ത് മൗണ്ട് കാര്‍മല്‍ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിനിയാണ്. രാവിലെ എട്ടു മണിക്കായിരുന്നു സംഭവം. ഖബറടക്കം ഇന്ന് വൈകിട്ട് നാലു മണിക്ക് മണ്ണടി മുസ് ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും. സഫ് വാന്‍ ഖാന്‍ സഹോദരനാണ്.
















