Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഎസ് പക്ഷത്തെ നാമാവശേഷമാക്കി ഔദ്യോഗികപക്ഷത്ത് തമ്മിലടി മുറുകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2017, 02:45 am IST
in Kerala

ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയതയുടെ കേന്ദ്രമായ ആലപ്പുഴ ജില്ലയില്‍ വിഎസ് പക്ഷത്തെ നാമാവശേഷമാക്കി ആധിപത്യം ഉറപ്പിച്ച ഔദ്യോഗിക പക്ഷത്ത് പാളയത്തില്‍പട. ജില്ലയില്‍ പാര്‍ട്ടിയെ നയിക്കുന്ന സംസ്ഥാന കമ്മറ്റിയംഗം ജി. സുധാകരന്‍, ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ എന്നിവരുടെ ഏകാധിപത്യത്തിനെതിരെ ഔദ്യോഗിക പക്ഷത്തു തന്നെ അമര്‍ഷം ശക്തമാണ്.

ഇതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം ചാരൂംമൂട് ഏരിയ സമ്മേളനത്തിലുണ്ടായ വാക്കേറ്റവും തമ്മിലടിയും. ഔദ്യോഗിക പക്ഷത്തെ ഭിന്നത രൂക്ഷമായപ്പോള്‍ ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെട്ട് താല്‍ക്കാലിക കമ്മറ്റിയെ തെരഞ്ഞെടുത്തു. ജി. സുധാകരന്റെ അടുത്തയാളെന്ന് അറിയപ്പെട്ടിരുന്ന ജില്ലാ സെക്രട്ടറിയേറ്റംഗം അകലുന്നതിന്റെ വ്യക്തമായ സൂചനയാണ് കമ്മറ്റി പിടിച്ചെടുക്കാന്‍ നടന്ന ശ്രമങ്ങള്‍.

ജില്ലാ സെക്രട്ടറിയേറ്റംഗം കെ. രാഘവനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ ജില്ലാ സെക്രട്ടറിയാണെന്ന ആരോപണവുമുണ്ട്. ഇതിനെതിരെ സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കാനും നീക്കമുണ്ട്. ജില്ലയിലെ പതിനാറ് ഏരിയ കമ്മറ്റികളിലും വ്യക്തമായ ആധിപത്യം ഉറപ്പിച്ചതോടെ ജില്ലാ സമ്മേളനത്തില്‍ എതിര്‍ ശബ്ദങ്ങള്‍ ഉയരില്ലെന്ന പിണറായി പക്ഷത്തിന്റെ കണക്കുകൂട്ടല്‍ പൊളിയാനാണ് സാദ്ധ്യത.

ഭരണത്തിനെതിരെയും സംസ്ഥാന നേതാക്കള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരാനിടയില്ലെങ്കിലും ജില്ലാ സെക്രട്ടറിക്കും ജി. സുധാകരനും എതിരെ കടുത്ത വിമര്‍ശനത്തിനാണ് സാദ്ധ്യത. ജില്ലാ സെക്രട്ടറിയുടെ മകളുടെ വിവാഹത്തിലെ ധൂര്‍ത്ത്, മാവേലിക്കര താലൂക്ക് സഹകരണബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍, പാലിയേറ്റീവ് സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങി നിരവധി വിഷയങ്ങള്‍ സമ്മേളനത്തെ ചൂടുപിടിപ്പിക്കും.

ജില്ലാ സെക്രട്ടറിയെ കണ്ണടച്ച് സംരക്ഷിക്കുന്നെന്ന് വിമര്‍ശനമാണ് സുധാകരനെതിരെയുള്ളത്. എന്നാല്‍ പിണറായി വിജയന്‍ അടക്കമുള്ളവരുമായുള്ള അടുത്ത ബന്ധവും, ഒരു തവണ മാത്രമെ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുള്ളു എന്ന പരിഗണനയും സജി ചെറിയാന് അനുകൂലമാണ്. കഴിഞ്ഞ സമ്മേളന കാലയളവ് വരെ സജീവമായിരുന്ന കേന്ദ്രകമ്മറ്റിയംഗം തോമസ് ഐസക്കും അദ്ദേഹത്തെ അനുകൂലിക്കുന്നവരും സമ്മേളനങ്ങളില്‍ നിര്‍ജ്ജീവമാണ്.

വിഎസിനൊപ്പം എക്കാലവും നിന്ന സംസ്ഥാന കമ്മറ്റിയംഗം സി.കെ. സദാശിവനെ ഇത്തവണ സംസ്ഥാന സമ്മേളന പ്രതിനിധി പോലുമാക്കാതെ വെട്ടിനിരത്താനാണ് സാദ്ധ്യത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ചേലാകര്‍മത്തിലെ ചികിത്സാപ്പിഴവിന് എട്ടുവയസ്സുകാരന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Kerala

ശബരിമല തീര്‍ത്ഥാടനത്തിന് നേരത്തെ തയാറെടുപ്പുകള്‍ ആരംഭിക്കും

Kerala

മണ്ണിടിച്ചില്‍ ദുരന്തം: ജില്ലാ ഭരണകൂടത്തിന് വീഴ്ച

Kerala

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

India

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുഴക്കം ലോകമെമ്പാടും കേട്ടുവെന്ന് മോദി

പുതിയ വാര്‍ത്തകള്‍

സീതയും ദ്രൗപതിയും ധര്‍മ്മ സമരവും

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ പാവു കുബാര്‍സിയുടെ പ്രകടനം

പാവു കുബാര്‍സി – സ്‌പെയിന്‍ പ്രതിരോധത്തിന്റെ ഹൃദയമിടിപ്പ്

ഏഷ്യന്‍ അണ്ടര്‍-23 അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ : മിക്സഡ് റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം

നാല് കേരള താരങ്ങള്‍ തായ്‌വാനില്‍ പരിശീലനത്തിന്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ്: മുച്ചോവ ഫൈനലില്‍

സെമിനാറുകൾ, യുവജന സമ്പർക്ക പരിപാടികൾ, രക്തദാന ക്യാമ്പുകൾ…..എബിവിപി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു 

നക്സലിസത്തെ മറികടന്നതുപോലെ നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കും ; മൂന്ന് വർഷത്തിനുള്ളിൽ മയക്കുമരുന്ന് മാഫിയകളെ തുടച്ചുനീക്കുമെന്നും അമിത് ഷാ

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

ശ്മശാനങ്ങളെ സ്നേഹിക്കുന്നവരാണ് രാമക്ഷേത്രത്തെ എതിർക്കുന്നത് ; കലാപങ്ങളെ നയിക്കുന്നവർക്ക് യമരാജന്റെ വാസസ്ഥലത്തേക്കുള്ള വാതിൽ തുറന്നുകൊടുക്കുമെന്ന് യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.