Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

പാക്കിസ്ഥാന്റെ വികൃതമുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2017, 02:45 am IST
inVicharam

കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബത്തെ അപമാനിച്ച പാക്കിസ്ഥാന്റെ നടപടി ആ രാജ്യത്തിന്റെ വികൃത മുഖമാണ് വ്യക്തമാക്കുന്നത്. ജാദവിന്റെ ഭാര്യയുടെ താലിമാല ബലമായി മാറ്റാന്‍ ആവശ്യപ്പെട്ടതും വസ്ത്രങ്ങള്‍ മാറ്റിയതും ചെരുപ്പുപോലും പിടിച്ചുവച്ചതും മാന്യത എന്തെന്നറിയാത്ത അപരിഷ്‌കൃത സമൂഹത്തിന് മാത്രം യോജിച്ച പ്രവൃത്തികളാണ്. കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മ അവന്തിയേയും ഭാര്യ ചേതനെയും അപമാനിച്ചതുവഴി ഇന്ത്യയിലെ 125 കോടി ജനങ്ങളെയാണ് പാക്കിസ്ഥാന്‍ അപമാനിച്ചിരിക്കുന്നത്. ഒരു രാജ്യമെന്ന നിലയില്‍ അവര്‍ അവരുടെ നിലവാരം വീണ്ടും വീണ്ടും കാണിച്ചുകൊണ്ടേയിരിക്കുന്നു.

പൗരന്മാരോട് മാന്യതയും മനുഷ്യത്വവും കാണിക്കുക എന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന ചുമതല. എന്നാല്‍ അവന്തിയേയും ചേതനയെയും വസ്ത്രം അഴിപ്പിച്ച് പരിശോധിക്കുകയും, ചേതനയുടെ സിന്ദൂരം മായ്‌ക്കുകയും, കെട്ടുതാലിയും വളയും അഴിപ്പിക്കുകയും ചെയ്തു. ചെരുപ്പ് ധരിക്കാന്‍പോലും അനുവദിച്ചില്ല. എന്തോ ഉപകരണം ഘടിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ചേതനയുടെ ചെരുപ്പ് തിരികെ നല്‍കിയതുമില്ല. മാതൃഭാഷയായ മറാഠിയില്‍ സംസാരിക്കാന്‍ കുല്‍ഭൂഷണെയും കുടുംബത്തെയും അനുവദിച്ചില്ല.

മറാഠിയില്‍ സംസാരിച്ചപ്പോഴൊക്കെ പാക് ഉദ്യോഗസ്ഥര്‍ നിരന്തരം ഇടപെട്ടു. മാധ്യമങ്ങളെ അനുവദിക്കില്ലെന്ന ഇന്ത്യാ-പാക് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥതല ധാരണയും പാക്കിസ്ഥാന്‍ നഗ്നമായി ലംഘിച്ചു. തിരികെ പോകാനുള്ള വാഹനം മനഃപൂര്‍വ്വം വൈകിപ്പിച്ച് പാക് മാധ്യമങ്ങള്‍ അമ്മയെയും ഭാര്യയെയും അവഹേളിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം സൃഷ്ടിച്ചു. പാക് മാധ്യമങ്ങളാവട്ടെ ബഹളമുണ്ടാക്കുകയും ആക്രോശിക്കുകയും ചെയ്ത് തങ്ങളുടെ നിലവാരവും വ്യക്തമാക്കി.

ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം പാക്കിസ്ഥാന്റെ പ്രവൃത്തികള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കുല്‍ഭൂഷണിന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചെന്നും, രാജ്യം ഒറ്റക്കെട്ടായി പ്രതിഷേധം പാക്കിസ്ഥാനെ അറിയിക്കുന്നതായും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ അപമാനിച്ചത് ഇന്ത്യയിലെ കോടാനുകോടി ജനങ്ങളെയാണെന്ന് പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും കുറ്റപ്പെടുത്തി. ഇന്ത്യന്‍ ചാരനാണെന്നും, പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയെന്നും ഭീഷണിപ്പെടുത്തി കുല്‍ഭൂഷണെക്കൊണ്ട് പറയിപ്പിച്ച പാക്കിസ്ഥാന്റെ നീക്കം അമ്മ അവന്തിയാണ് പൊളിച്ചത്. എന്തിനാണ് ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും, ഇറാനില്‍ ബിസിനസ് ചെയ്യുന്നതിനിടെ ഇവരല്ലേ തട്ടിക്കൊണ്ട് പോയതെന്നും അവന്തി കുല്‍ഭൂഷണോട് ചോദിച്ചു.

കുല്‍ഭൂഷണും കുടുംബവും തമ്മില്‍ നടത്തുന്ന സംഭാഷണം റെക്കോര്‍ഡ് ചെയ്ത് കുറ്റസമ്മതമെന്ന നിലയില്‍ പ്രചരിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ പരിഹാസ്യമായ നീക്കമാണ് ഇതുവഴി പൊളിഞ്ഞത്. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് കുല്‍ഭൂഷണ് രഹസ്യമായി വധശിക്ഷ വിധിച്ച പാക്കിസ്ഥാന്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ ഇടപെടലിനുശേഷവും അവരുടെ തനിനിറം ഓരോ അവസരത്തിലും പുറത്തുകാണിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കുല്‍ഭൂഷണിന്റെ കുടുംബത്തെ അപാനിച്ച പാക് നടപടിക്കെതിരെ രാജ്യത്തിനകത്ത് അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

Kerala

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

വഖഫ് ബോര്‍ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.