ന്യൂദല്‍ഹി: സൈന്യത്തില്‍ 60,000 പേരുടെ ഒഴിവുണ്ടെന്നും എന്നാല്‍ പുറത്തുവന്ന ലിസ്റ്റ് 27,000 പേരുടേതാണെന്നും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി.
മൂന്ന് സേനാവിഭാഗങ്ങളിലുമായി 60,000 പേരുടെ ഒഴിവുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത് 27,000 ഒഴിവുകള്‍ മാത്രമാണ്. കര, നാവിക, വ്യോമസേനകളില്‍ 9,259 ഓഫീസര്‍മാരുടെ ഒഴിവാണുള്ളത്.
കരസേനയിലെ ജൂലൈ വരെയുള്ള കണക്കനുസരിച്ച് 12.64 ലക്ഷം ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇപ്പോഴുള്ളത് 12.37 ലക്ഷം ഉദ്യോഗസ്ഥരാണ്. വ്യോമസേനയില്‍ 16,255 പേരുടെ കുറവാണുള്ളത്.
















