കൊച്ചി: പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചതിന് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡോ. ജേക്കബ് തോമസ് ഐപിഎസ് രണ്ടാം പാഠമിറക്കി. പാഠം 2 -ല്‍ വാര്‍ഷികാഘോഷത്തിന് സര്‍ക്കാര്‍ ചെലവിടുന്ന കോടികളെ കളിയാക്കിയുള്ളതാണ്. ഓഖി ദുരിതാശ്വാസത്തില്‍ സര്‍ക്കാരിന്റെ കള്ളക്കണക്ക് തുറന്നുകാണിച്ച പാഠം -1 ന്റെ പേരിലാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.
സത്യമേവ ജയതേ എന്ന അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പേജില്‍ ചേര്‍ത്തിരിക്കുന്ന പാഠം 2 ഇങ്ങനെ:
മുന്നോട്ടുള്ള കണക്ക്
വാര്‍ഷികാഘോഷ പരസ്യം: മൂന്നു കോടി
ഫ്‌ളക്‌സ് വെക്കല്‍: 2 കോടി
ജനതാല്‍പര്യം അറിയല്‍ റിയാലിറ്റി ഷോ: 3 കോടി
കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട്: കണക്കിലുണ്ട്.
ക്രിസ്തുമസിന് വന്നവര്‍: ഭാഗ്യവാന്മാര്‍
കാണാതായവര്‍: കടലിനോട് ചോദിക്കണം
പരസ്യപദ്ധതികള്‍ ജനക്ഷേമത്തിന്!!! എന്ന് അടിക്കുറിപ്പും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്. ജേക്കബ് തോമസിന്റെ ഓഖി ദുരിതാശ്വാസക്കണക്ക് വിമര്‍ശനത്തെ എതിര്‍ത്ത് ധനമന്ത്രി തോമസ് ഐസക് വാദിച്ചെങ്കിലും വിശദീകരണം തൃപ്തികരമായിരുന്നില്ല. അതിനു പിന്നാലെയാണ് രണ്ടാം പാഠം ഇറങ്ങിയിരിക്കുന്നത്.
















