ബാലഗോകുലം സംസ്ഥാന ഭഗിനിശില്പശാലയോടനുബന്ധിച്ച് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ മാസ്റ്റര്‍ ഗോകുല പതാക ഉയര്‍ത്തുന്നു
കോലഞ്ചേരി: ബാലഗോകുലം സംസ്ഥാന ഭഗിനിശില്പശാലക്ക് കടയിരുപ്പ് ശ്രീനാരായണഗുരുകുലം എഞ്ചിനീയറിംഗ് കോളേജില്‍ തുടക്കമായി.
ഗുരു ഉപേന്ദ്ര സ്മാരകവേദ വിദ്യാ പ്രതിഷ്ഠാന്‍ ആചാര്യന്‍ കെ.എന്‍. രാജഗോപാലന്‍ നായരുടെ കാര്‍മ്മികത്വത്തില്‍ നടന്ന അഗ്നിഹോത്രത്തോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ മാസ്റ്റര്‍ ഗോകുല പതാക ഉയര്‍ത്തി.
500ല്‍പരം പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലടീച്ചര്‍ നിര്‍വഹിക്കും. ശ്രീഗുരുവായൂരപ്പന്‍ കോളേജ് പ്രൊഫസര്‍ സരിത അയ്യര്‍ പ്രകൃതി നമ്മുടെ മാതാവ് എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.
















