കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നെന്ന ദിലീപിന്റെ പരാതിയില്‍ വിധി പറയുന്നത് അങ്കമാലി മജിസ്ട്രേറ്റ് കോടതി ജനുവരി 9 ലേക്ക് മാറ്റി. കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും കുറ്റപത്രം റദ്ദാക്കണമെന്നും ആയിരുന്നു ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം.
ദിലീപിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും ഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതിനിടെ സാക്ഷിമൊഴികള്‍ പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പോലീസ് കോടതിയെ സമീപിച്ചു. മാധ്യമങ്ങളുടെ നടപടി നിയമവിരുദ്ധമാണെന്ന് പോലീസ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതി പിന്നീട് പരിഗണിക്കും.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തോടൊപ്പം നല്‍കിയ സാക്ഷിമൊഴികളാണ് പുറത്തു വന്നത്. 1452 പേജുകളുള്ള കുറ്റപത്രത്തില്‍ 215 സാക്ഷിമൊഴികളാണുള്ളത്. 18 രേഖകളും റിപ്പോര്‍ട്ടിന്റെ ഭാഗമായി ഉണ്ട്. സാക്ഷികളില്‍ അമ്പത് പേര്‍ സിനിമാ രംഗത്ത് ഉള്ളവരാണ്. വിചാരണ ഘട്ടത്തില്‍ ഇവരില്‍ ചിലര്‍ കൂറുമാറാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പലരും കോടതി മുമ്പാകെ നല്‍കിയ രഹസ്യ മൊഴികള്‍ കുറ്റപത്രത്തിന്റെ ഭാഗമാക്കിയത്
















