തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസിനെ തുടര്‍ന്ന് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവയ്‌പ്പിച്ചതില്‍ ദുഃഖമുണ്ടെന്ന്കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. കരുണാകരനെ രാജിവയ്‌പ്പിക്കാന്‍ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മന്‍ ചാണ്ടിയോടും എ.കെ. ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്നും ഹസന്‍ പറഞ്ഞു.
കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാകുമെന്ന്ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നതായും കെ. കരുണാകരന്‍ അനുസ്മരണ ദിനത്തില്‍ ഹസന്‍ വ്യക്തമാക്കി.
















