Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊതുമരാമത്തില്‍ കൂട്ട സസ്‌പെന്‍ഷന്‍; ഉദ്യോഗസ്ഥര്‍ നിസ്സഹകരണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 02:45 am IST
in Kerala

കോട്ടയം: മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിയുടെ ഓഫീസും തമ്മിലുള്ള ശീതസമരം പൊട്ടിത്തെറിയുടെ വക്കില്‍. എന്‍ജീനീയര്‍മാരടക്കമുള്ള ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തതാണ് കാരണം. അസി.എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍മാര്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി ഉണ്ടായതിനെ തുടര്‍ന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നിസ്സഹകരണത്തിന്റെ പാതയിലാണ്.

കരാറുകാരെ വഴിവിട്ട് സഹായിച്ചതിന് കാര്‍ അടക്കമുള്ള പാരിതോഷികങ്ങള്‍ വാങ്ങിയെന്ന ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായത്. നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റവും ഉണ്ടായി. തെക്കന്‍ ജില്ലകളില്‍ ജോലി ചെയ്തവരെ വടക്കോട്ടും അവിടെ നിന്ന് തിരിച്ചും സ്ഥലം മാറ്റി. ആക്‌സിമകമായി ഉണ്ടായ കാരണങ്ങളെ തുടര്‍ന്ന് അവധിയെടുത്തവരോട് വിശദീകരണം ചോദിക്കാതെ നടപടിയെടുത്തതാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്.

നിര്‍മ്മാണ പ്രവൃത്തികളില്‍ കൂടുതല്‍ റിസ്‌ക് എടുക്കണ്ടെന്നും മെല്ലെപ്പോക്ക് നയം സ്വീകരിക്കാനുമാണ് ഉദ്യോഗസ്ഥര്‍തമ്മിലുണ്ടാക്കിയ ധാരണ. നിയമവും ചട്ടവും മാത്രം നോക്കി തീരുമാനമെടുത്താല്‍ വിജിലന്‍സ ്അന്വേഷണത്തെയും കേസിനെയും ഭയക്കേണ്ടല്ലോ എന്നാണ് വിരമിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രമുള്ള ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ ഇത്തരമൊരു ധാരണയില്‍ എത്തിയത്. യുദ്ധകാലടിസ്ഥാനത്തില്‍ ഒരു പ്രവൃത്തിയും ചെയ്യേണ്ടെന്നും ധാരണയിലെത്തിയിട്ടുണ്ട്.

വിരമിക്കാറായവരെയും നല്ല സര്‍വ്വീസ് റെക്കോര്‍ഡ് ഉള്ളവരെയും പ്രത്യേക കാരണമൊന്നുമില്ലാതെ ദൂര സ്ഥലങ്ങളിലേക്ക് മാറ്റിച്ചപ്പോള്‍ സര്‍വ്വീസ് സംഘടനകള്‍ നോക്കുകുത്തിയായി മാറിയെന്നാണ് ആക്ഷേപം. എന്‍ജീനിയര്‍മാരുടെ അസോസിയേഷന്‍ ദുര്‍ബലമായ സംഘടനയാണെന്നും നേതൃത്വത്തിന് മന്ത്രിയുടെ ഓഫീസിന്റെ പ്രീതി പിടിച്ച് പറ്റുക മാത്രമാണ് താല്പര്യമെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വിമര്‍ശിക്കുന്നു. അതേസമയം സ്ഥലം മാറ്റത്തിലും സസ്‌പെന്‍ഷനിലും ഇടപെട്ട ഇടത് സര്‍വ്വീസ് സംഘടനകളെയും മന്ത്രിയുടെ ഓഫീസ് അവഗണിച്ചു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പോലും മന്ത്രിയുടെ ഓഫീസ് തയ്യാറായില്ല. ഇതോടെയാണ് ഭരണപക്ഷ സംഘടനകളും നിലപാട് കടുപ്പിച്ചത്.

പൊതുമരാമത്ത് വകുപ്പില്‍ നാളുകളായി തുടരുന്ന ശീതസമരത്തെ തുടര്‍ന്ന് പുതിയ പ്രവൃത്തികള്‍ ഒന്നും കാര്യമായി നടക്കുന്നില്ല. മുമ്പുണ്ടായിരുന്ന പ്രവൃത്തികള്‍ മാത്രമാണ് നടക്കുന്നത്. പ്രവൃത്തികളുടെ പരിശോധനയും അനുമതി നല്‍കലും കിഫ്ബിയുടെ കീഴിലായതോടെ പൊതുമരാമത്ത് വകുപ്പിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുകയാണെന്നാണ് വിമര്‍ശനം. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരെ എതിര്‍പക്ഷത്ത് നിര്‍ത്തുന്നത് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രവൃത്തികളെ കൂടി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

അതേ സമയം അഴിമതിയും ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും വെച്ച് പൊറുപ്പിക്കില്ലെന്നും ഓഫീസില്‍ രാവിലെ താമസിച്ച് വരികയും വൈകുന്നേരം നേരത്തേ പോകുകയും ചെയ്യുന്ന രീതി നടക്കില്ലെന്ന നിലപാടിലാണ് മന്ത്രി. അങ്ങനെയുള്ള ഉദ്യോഗസ്ഥരെ ഓഫീസില്‍ എത്തി പരിശോധിച്ച് കണ്ടെത്താന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.