ഇടുക്കി: കുമളിയ്‌ക്ക് സമീപം അണക്കര ഏഴാംമൈലില്‍ പ്രധാനമന്ത്രി നരന്ദ്രമോദിയെ പോത്തിന് പുറത്തിരുത്തി വികലമായി ചിത്രീകരിച്ച സംഭവത്തില്‍ നടപടിയില്ല. സിപിഎം വണ്ടന്‍മേട് ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച കോലം ശനിയാഴ്ച വൈകിട്ടോടെയാണ് പ്രത്യക്ഷപ്പെട്ടത്. സ്ഥലത്തില്ലാത്തിനാല്‍ ഇന്ന് എത്തിയശേഷം പരാതി പരിശോധിക്കാമെന്നാണ് ഇതുസംബന്ധിച്ച് കട്ടപ്പന ഡിവൈഎസ്പി മറുപടി നല്‍കിയത്.
തിങ്കളാഴ്ച ഉച്ചയോടെ ബിജെപി പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റാണ് പരാതിനല്‍കിയത്. അടുത്തിടെ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതിന്റെ പേരില്‍ മനഃപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനാണ് നീക്കമെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
















