തിരുവനന്തപുരം : ഡിജിപി ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയതിലൂടെ ഇടതുസര്‍ക്കാര്‍ അഴിമതിക്കാര്‍ക്ക് ഒപ്പമാണെന്ന് പ്രഖ്യാപിച്ചെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം വി.മുരളീധരന്.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്തയാള്‍ എന്ന നിലയിലാണ് ജേക്കബ് തോമസിനെ ഇടത് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറാക്കിയത്. ഇപ്പോള്‍ അതേ നിലപാടിന്റെ പേരില്‍ തന്നെയാണ് അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കിയത്. അഴിമതിക്കെതിരാണ് തങ്ങളെന്ന വ്യാജ പ്രതിച്ഛായ സൃഷ്ടിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കിയത്.
അദ്ദേഹത്തെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പുറത്താക്കി, സര്‍വീസില്‍ നിന്ന് നിര്‍ബന്ധിത അവധിയെടുപ്പിക്കുകയും ചെയ്തു. കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ പുറത്താക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: