തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കുഴല്‍പ്പണവേട്ട. തലസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് നല്‍കാന്‍ കൊണ്ടുവന്ന പണവുമായി ചെന്നൈ ആസ്ഥാനമായ മരുന്നു കമ്പനിയുടെ ഏജന്റിനെ പിടികൂടി. ഇയാളില്‍ നിന്ന് മുപ്പത് ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.
സംഭവത്തെ കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷണമാരംഭിച്ചു. റെയില്‍വേ പോലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഡോക്ടര്‍മാര്‍ക്ക് നല്‍കാനുള്ള പണമെന്ന് വ്യക്തമായത്.
ചെന്നൈ ആസ്ഥാനായ മരുന്നു കമ്പനിയാണ് പണം നല്‍കിയതെന്നാണ് ഇയാളുടെ മൊഴി.
















