ഇരിട്ടി: ഇരിട്ടി മേഖലയിലെ ആദിവാസി യുവതീ യുവാക്കള്‍ക്ക് പോലീസിന്റെ സൗജന്യ െ്രെഡവിങ്ങ് പരിശീലനം. മാവോയിസ്റ്റ് ഭീഷണിയെ സ്വയം തൊഴിലിലൂടെ നേരിടുക എന്ന ഉദ്ദേശത്തോടെയാണ് ആദിവാസി യുവതിയുവാക്കളെ പോലീസ് െ്രെഡവിംഗ് പഠിപ്പിക്കുന്നത്.
ഇരിട്ടി പോലീസ് സബ് ഡിവിഷനില്‍ ആദ്യഘട്ടമായി നൂറോളം പേരെയാണ് െ്രെഡവിംഗ് പരിശീലനം നല്‍കി മുഖ്യധാരയിലെത്തിച്ച് തൊഴില്‍ പരിശീലനം നല്‍കുന്നത്. യുവതികളെയും, യുവാക്കളെയും ഉള്‍പെടെ 75 പേര്‍ക്ക് ആദ്യഘട്ട പരിശീലനം നല്‍കും. ഇതിന്റെ ലേണേഴ്‌സ് ടെസ്റ്റ് ഇന്ന് നടക്കും. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ തികച്ചും സൗജന്യമായാണ് മേഖലയിലെ െ്രെഡവിംഗ് സ്‌കൂളുകളുടെ സഹായത്തോടെ പോലീസ് പദ്ധതി നടപ്പിലാക്കുന്നത്.
ആറളം ആദിവാസി പുനരധിവാസല മേഖലയില്‍ നിന്നുള്‍പെടെ നിരവധി ആദിവാസികളാണ് പോലീസിന്റെ അറിയിപ്പിനെ തുടര്‍ന്ന് െ്രെഡവിംഗ് പരിശീലന സന്നദ്ധത അറിയിച്ചെത്തിയത്. ആറളം ഫാം, ചതിരൂര്‍ 110 കോളനി, തുടങ്ങിയ മേഖലകളിലെല്ലാം മാവോയിസ്റ്റ് സാന്നിധ്യം പോലീസ് സ്ഥിതീകരിച്ചിരുന്നു. തൊഴിലില്ലാത്ത യുവതീ യുവാക്കളെയാണ് മാവോയിസറ്റുകള്‍ ലക്ഷ്യം വെക്കുന്നത്. നെടുംപൊയില്‍ നിന്നുള്‍പെടെ ആദിവാസി യുവതി ഉള്‍പെടെയുള്ളവര്‍ അടുത്തകാലത്ത് മാവോയിസ്റ്റ് സംഘത്തില്‍ ചേര്‍ന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ തിരികെയെത്തിക്കാനും മാവോയിസ്റ്റ് ആശയങ്ങള്‍ തള്ളികളയാനുമായാണ് പോലീസ് ആദിവാസി കോളനികളില്‍ നേരിട്ട് ഇടപെട്ട് സ്വയം തൊഴില്‍ പരിശീലനം, പഠന സഹായം, ആദിവാസികള്‍ നിന്ന് നേരിട്ട്‌പോലീസ് സെലക്ഷന്‍ എന്നിവയുമായി മുന്നോട്ട് പോകുന്നത്. ഓരോ സ്‌റ്റേഷിനെലെയും എസ്‌ഐമാര്‍, പോലീസ് രഹസ്യാന്വേഷണ വിഭാഗം, വനിതാ പോലീസ് ഓഫീസര്‍മാര്‍ എന്നിവരുടെ യോജിച്ച സംഘമാണ് െ്രെഡവിംഗ് പരിശീലനത്തിനും മറ്റും യുവാക്കളെ കണ്ടെത്തുന്നത്.
















