Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജയം മോഹിച്ച് മഞ്ഞപ്പട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2017, 02:45 am IST
in Sports

കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം പനമ്പള്ളി നഗറില്‍ ഇന്നലെ പരിശീലനം നടത്തിയപ്പോള്‍

കൊച്ചി: ആദ്യ മൂന്ന് ഹോം മത്സരങ്ങളിലെ സമനിലയുമായി ഗോവയിലെത്തി 5-2ന് പരാജയപ്പെട്ട കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും കളത്തില്‍. രാത്രി എട്ടിന് നടക്കുന്ന പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. ടൂര്‍ണമെന്റില്‍ ഇതുവരെ വിജയം നേടാന്‍ കഴിയാത്ത രണ്ട് ടീമുകളിലൊന്നാണ് ബ്ലാസ്‌റ്റേഴ്‌സ്. മഞ്ഞപ്പട ആരാധകരുടെ വിശ്വാസം കാത്തുസൂക്ഷിക്കാനായിട്ടെങ്കിലും ഇന്ന് ടീമിന് വിജയം അനിവാര്യമാണ്.

ആദ്യ രണ്ട് കളികളില്‍ സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞെങ്കിലും മുംബൈ സിറ്റിക്കെതിരെ കളി കാണാന്‍ ആരാധകര്‍ കുറവായിരുന്നു. അതിനുപിന്നാലെയാണ് ഗോവയോടേറ്റ കനത്ത തോല്‍വിയും. ഇന്നും ആരാധകരുടെ കുത്തൊഴുക്കുണ്ടാവില്ലെന്നാണ് സൂചന. നാല് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായി എട്ടാമതാണ് ബ്ലാസ്‌റ്റേഴ്‌സ്.

നാല് മത്സരങ്ങളില്‍ മൂന്ന് ഗോളുകള്‍ നേടിയ ബ്ലാസ്‌റ്റേഴ്‌സ് ആറെണ്ണം വഴങ്ങി. ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട് ഗോളുകളും നേടിയത് മാര്‍ക്ക് സിഫ്‌നിയോസ്. ആദ്യ രണ്ട് കളികളിലും പകരക്കാരനായി ഇറങ്ങിയ സിഫ്‌നിയോസ് മുംബൈ സിറ്റിയ്‌ക്കെതിരെയാണ് ആദ്യ ഇലവനില്‍ ഇടംനേടിയത്. ഈ മത്സരത്തിലും ഗോവയ്‌ക്കെതിരെയും ടീമിന് ലീഡ് നേടിക്കൊടുക്കാന്‍ സിഫ്‌നിയോസിന് കഴിഞ്ഞെങ്കിലും വിജയത്തിലേക്കെത്തിക്കാന്‍ ആയില്ല. പരിക്കേറ്റ സൂപ്പര്‍താരം താരം ദിമിത്രി ബെര്‍ബറ്റോവ് ഇന്ന് കളിക്കാനിറങ്ങില്ല. ഗോവയ്‌ക്കെതിരായ കൡയുടെ നാലാം മിനിറ്റില്‍ പരിക്കേറ്റ് കയറിയ ബര്‍ബക്ക് 20 ദിവസത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബര്‍ബറ്റോവിന്റെ റോള്‍ ഇന്ന് അരാട്ട ഇസുമിയെ ഏല്‍പ്പിക്കാനാണ് സാധ്യത.

ഇയാന്‍ ഹ്യൂമും പരിക്കിന്റെ പിടിയിലാണ്. ഹ്യൂം ഇന്ന് കളിക്കാനിറങ്ങുമോ എന്ന കാര്യത്തില്‍ കോച്ച് റെനെ മ്യൂലെന്‍സ്റ്റീന്‍ മനസ്സ് തുറക്കാന്‍ തയ്യാറായില്ല. ചുവപ്പുകാര്‍ഡ് കിട്ടി ഗോവയ്‌ക്കെതിരെ പുറത്തിരിക്കേണ്ടി വന്ന മലയാളി വിങര്‍ സി.കെ. വിനീത് ഇന്ന് ഇറങ്ങിയേക്കുമെന്നാണ് മ്യൂലെന്‍സ്റ്റീന്‍ സൂചന നല്‍കി. അതേസമയം മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവും പ്രതിരോധത്തിലെ കരുത്തനും വജ്രായുധമെന്ന് കോച്ച് വിശേഷിപ്പിച്ച വെസ് ബ്രൗണിനെ ഇന്ന് കളിക്കാനിറങ്ങുമോ എന്ന കാര്യത്തിലും റെനെ മനസ്സ് തുറന്നില്ല. താന്‍ പൂര്‍ണ്ണമായി ശാരീരിക ക്ഷമത വീണ്ടെടുത്തെന്ന് ബ്രൗണ്‍ തന്നെ പറഞ്ഞെങ്കിലും ഗോവയ്‌ക്കെതിരെ പകരക്കാരുടെ ബെഞ്ചിലായിരുന്നുന്നു ബ്രൗണിന്റെ സ്ഥാനം.

ഗോവയ്‌ക്കെതിരെ ജിംഗാനും പെസിച്ചും ഉള്‍പ്പെട്ട പ്രതിരോധനിര സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ഗോവ നേടിയ അഞ്ച് ഗോളുകളും ലാന്‍സറോട്ടയെയും കൊറോമിനാസിനെയും മാര്‍ക്ക് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന്റെ ശിക്ഷയായിരുന്നു. മധ്യനിരയിലെ കറേജ് പെക്കൂസണും പരാജയമാണ്. ഗ്രൗണ്ടിലുടനീളം പെക്കൂസണ്‍ ഓടിക്കളിക്കുന്നുണ്ടെങ്കിലും മികച്ചൊരു മുന്നേറ്റം നടത്താനോ ബോക്‌സിലേക്ക് നല്ലൊരു പാസ് നല്‍കാനോ പെക്കൂസണ് കഴിയുന്നില്ല.

ആദ്യ കളിയില്‍ ജംഷഡ്പൂരുമായി സമനില വഴങ്ങിയ നോര്‍ത്ത് ഈസ്റ്റ് രണ്ടാം കൡയില്‍ ചെന്നൈയിന്‍ എഫ്‌സിയോട് 3-0ന് തോറ്റു. അടുത്ത മത്സരത്തില്‍ ദല്‍ഹി ഡൈനാമോസിനെ 2-0ന് തകര്‍ത്തെങ്കിലും കഴിഞ്ഞയാഴ്ച ബെംഗളൂരു എഫ്‌സിയോട് 1-0നും തോറ്റു. നാല് കളികളില്‍ നിന്ന് നാല് പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ഏഴാമതാണ്.

ബ്രസീലിയന്‍ സ്‌ട്രൈക്കര്‍മാരായ ഡാനിലോ ലോപ്പസ്, മാഴ്‌സെഞ്ഞോ എന്നിവരിലാണ് നോര്‍ത്ത് ഈസ്റ്റിന്റെ പ്രതീക്ഷ. എന്നാല്‍ ഗോള്‍വലയ്‌ക്ക് മുന്നിലെ കാവല്‍ഭടന്‍ ടി.പി. രഹനേഷ് പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ മത്സരത്തിലാണ് മലയാളിയായ രഹനേഷിന് പരിക്കേറ്റത്. രഹനേഷ് ഇന്ന് കളിക്കാനിറങ്ങുമോ എന്ന കാര്യം സംശയമാണ്. മികച്ച പ്രതിരോധം അവരുടെ കരുത്താണ്. ഇന്ത്യന്‍ താരം നിര്‍മ്മല്‍ ഛേത്രി, റീഗന്‍ സിങ്, പോര്‍ച്ചുഗല്‍താരം ഹോസെ ഗൊണ്‍സാല്‍വസ്, ഗ്വിനിയയുടെ സാംബിഞ്ഞോ എന്നിവരായിരിക്കും പ്രതിരോധം കാക്കുക.

ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായി ബ്രസീലിയന്‍ താരം അഡില്‍സണ്‍ ഗോയിനോ, ഇന്ത്യന്‍ താരം റൗളിന്‍ ബോര്‍ജസും എത്തും. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി മാഴ്‌സീഞ്ഞോയും ഇടത്തും വലത്തുമായി ഹോളിചരണ്‍ നര്‍സാരിയും ഡംഗലും ഇടംപിടിക്കുമ്പോള്‍ സ്‌ട്രൈക്കറായി ഡാനിലോ ലോപ്പസ് എത്തും. കഴിഞ്ഞ മത്സരത്തിലേറ്റ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് വിജയിക്കാനായി നോര്‍ത്ത് ഈസ്റ്റും ആരാധക പിന്തുണയില്‍ ബ്ലാസ്‌റ്റേഴ്‌സും ഇറങ്ങുമ്പോള്‍ മികച്ച മത്സരത്തിനായിരിക്കും കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

പുതിയ വാര്‍ത്തകള്‍

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.