Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കലി തുള്ളി പേമാരി; വന്‍ നാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 09:24 pm IST
inIdukki

കട്ടപ്പന: രണ്ടാഴ്ച മുമ്പുണ്ടായ പ്രകൃതിക്ഷോഭത്തിന് പിന്നാലെ അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയില്‍ ഹൈറേഞ്ചില്‍ വ്യാപകനാശം. ഉടുമ്പന്‍ചോല താലൂക്കില്‍ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ പെയ്ത കനത്ത മഴയാണ് നാശനഷ്ടങ്ങള്‍ വരുത്തിയത്. മഴയ്‌ക്ക് കാരണം മേഘവിസ്‌ഫോടനമെന്നാണ് വിവരം. മൂന്നിടങ്ങളിലായി മഴവെള്ളപ്പാച്ചിലും ഇരുപതോളം സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടാകുകയും ചെയ്തു.

ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും നേരിട്ടു. കല്ലാര്‍ പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. രാത്രിയില്‍ മഴതുടര്‍ന്നാല്‍ കല്ലാര്‍ ഡാം തുറന്നുവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉടുമ്പന്‍ചോല, കൂക്കലാര്‍, മാന്‍കുത്തിമേട് എന്നിവിടങ്ങളിലാണ് മഴവെള്ളപ്പാച്ചിലില്‍ കൃഷിനാശമുണ്ടായത്. കനത്ത മഴയില്‍ മേഖലയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ നൂറ് കണക്കിന് കര്‍ഷകരുടെ കൃഷിയിടം വെള്ളത്തിലായി. കൂക്കലാര്‍, മേലെചെമ്മണ്ണാര്‍ എന്നിവിടങ്ങളില്‍ അമ്പതിലധികം വീടുകളില്‍ വെള്ളം കയറി. ഉടുമ്പന്‍ചോല മേഖലയില്‍ നാല് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ഗ്രാമപ്രദേശങ്ങളിലെ പുഴകള്‍ കരകവിഞ്ഞതോടെ നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. പുലര്‍ച്ചെ 12ന് ആരംഭിച്ച മഴ രാവിലെ ഏഴിനാണ് അവസാനിച്ചത്.

രാവിലെ ഏഴരയോടെ കുമളി-മൂന്നാര്‍ സംസ്ഥാന പാതയില്‍ ഉടുമ്പന്‍ചോലയ്‌ക്ക് സമീപം നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞു. മണിക്കൂറുകളോളം മേഖലയിലെ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരും റവന്യൂ, പോലീസ് വിഭാഗങ്ങളും മണിക്കൂറുകള്‍ പരിശ്രമിച്ചാണ് റോഡിലെ മണ്ണ് നീക്കം ചെയ്തത്. ഉടുമ്പന്‍ചോല പഞ്ചായത്തിന് കീഴില്‍ നടപ്പിലാക്കി വരുന്ന മുഴുവന്‍ പച്ചക്കറി കൃഷികളും നശിച്ചതായി കൃഷി ഓഫീസര്‍ തങ്കമണി അറിയിച്ചു. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ റവന്യൂ, താലൂക്ക്, പോലീസ് വിഭാഗങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ ഇന്നലെ ഉച്ചയോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായി. ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് വൈദ്യുതിബന്ധം പുനസ്ഥാപിച്ചത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖല കേന്ദ്രീകരിച്ച് പെയ്ത മഴയില്‍ വനമേഖലയില്‍ നിരവധി സ്ഥലങ്ങളില്‍ മലയിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

New Release

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

പുതിയ വാര്‍ത്തകള്‍

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.